in , ,

പെലെയുടെ റെക്കോർഡ് മറികടന്ന് എംബാപ്പെ

പോളണ്ടിനെതിരെ ഇരട്ട ഗോൾ നേടി ഫ്രാൻസിനെ വിജയത്തിലെത്തിച്ച സൂപ്പർ താരം എംബാപ്പെയുടെ പേരിൽ ഒരു റെക്കോർഡും കൂടി.ഈ ലോകകപ്പിൽ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്.ലോകകപ്പിലെ നിലവിലെ ടോപ് സ്കോററും കൂടിയാണ് താരം .

പോളണ്ടിനെതിരെ ഇരട്ട ഗോൾ നേടി ഫ്രാൻസിനെ വിജയത്തിലെത്തിച്ച സൂപ്പർ താരം എംബാപ്പെയുടെ പേരിൽ ഒരു റെക്കോർഡും കൂടി.ഈ ലോകകപ്പിൽ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്.ലോകകപ്പിലെ നിലവിലെ ടോപ് സ്കോററും കൂടിയാണ് താരം .

എംബാപ്പയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഇതോടെ ഒമ്പത് ആയി.ലോകകപ്പിലെ ഒമ്പതാം ഗോൾ നേടാൻ എംബാപ്പക്ക് വേണ്ടി വന്നത് വെറും 11
മത്സരങ്ങൾ മാത്രം.തന്റെ രണ്ടാം ലോകകപ്പാണ് എംബാപ്പെ ഇപ്പോൾ കളിക്കുന്നത്.എന്നാൽ വെറും രണ്ട് ലോകകപ്പ്കൊണ്ട് ഇതിഹാസ താരങ്ങളുടെ റെക്കോർഡിനെയല്ലാം ഈ ഇരുപത്തിമൂന്നുകാരൻ മറികടക്കുകയാണ്.

മെസ്സി ഒമ്പത് ഗോൾ അടിക്കാൻ അഞ്ച് ലോകകപ്പുകളിൽ 23 മത്സരങ്ങൾ വേണ്ടി വന്നു.കഴിഞ്ഞ ദിവസമാണ് മെസ്സി ലോകകപ്പിലെ തന്റെ ഒമ്പതാം ഗോൾ കണ്ടെത്തിയത്.നോകൗട്ട് റൗണ്ടിലെ താരത്തിന്റെ ആദ്യഗോൾ കൂടിയായിരുന്നു.ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ ഇതിഹാസ താരങ്ങളായ ക്രസ്ത്യാനോ റൊണാൾഡോ,ഡീഗോ മറഡോണ,നെയ്മർ,സിനദിൻ സിദാൻ,തുടങ്ങിയവരല്ലാം എംബാപ്പക്ക് പിന്നിലാണ്.

ഈ മിന്നും പ്രകടനം തുടർന്നാൽ ഇനിയും ഫുട്‍ബോൾ ലോകത്തെ പല റെക്കോർഡുകളും താരം തന്റെ പേരിലാക്കും.കഴിഞ്ഞ ലോകകപ്പിലും എംബാപ്പ മികച്ച ഫോംമിലാണ് പന്ത് തട്ടിയത് തന്റെ ആദ്യ ലോകകപ്പിൽ 4ഗോളാണ് താരം നേടിയത്.ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് എംബാപ്പെ.

നിലവിൽ ഫ്രാൻസിന്റെ പ്രതീക്ഷ എംബാപ്പയിലാണ്.ഫ്രാൻസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എംബാപ്പയുടെ മിന്നുന്ന ഫോം അവർക്ക് കരുത്താക്കും.പോളണ്ടിനെതിരെ എംബാപ്പയുടെ ഇരട്ടഗോളിലാണ് ഫ്രാൻസ് വിജയം കൈവരിച്ചത്.ഒലിവർ ജിറൂദിന്റെ ബൂട്ടിൽ നിന്നായിരുന്നു മറ്റൊരു ഗോൾ.ക്വാര്‍ട്ടറില്‍ ഫ്രാൻസ് ഇംഗ്ലണ്ടിനെയാണ് നേരിടുക്ക.ലോകകപ്പിലെ തന്നെ ഒരുശക്തമായ മത്സരം തന്നെയാവും അത്.

ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു തന്നെ? ഐഎസ്എൽ ടേബിൾ ഇതാ..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ? ഏഷ്യയിൽ നമ്പർ വൺ ബ്ലാസ്റ്റേഴ്‌സ്..