in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ? ഏഷ്യയിൽ നമ്പർ വൺ ബ്ലാസ്റ്റേഴ്‌സ്..

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നവകാശപ്പെടാൻ ഇത്തരത്തിലുള്ള കണക്കുകൾ സഹായിക്കുന്നുണ്ട്. ഇതിന് മുൻപും സോഷ്യൽ മീഡിയയിലെ ഇന്റർആക്ഷൻസ് നടത്തുന്ന കാര്യത്തിൽ ഏഷ്യൻ ക്ലബ്ബുകളിൽ മികച്ച മുന്നേറ്റം നടത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ പുതച്ച മഞ്ഞപ്പട ആരാധകകൂട്ടായ്മയുടെ കരുത്തും പ്രശസ്തിയും ലോകമെമ്പാടും അറിയപ്പെട്ടതാണ്, സോഷ്യൽ മീഡിയയിലാണെങ്കിൽ പോലും അത്രമേൽ ഫാൻസ് പിന്തുണയാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

നിലവിൽ നടത്തിയ പഠനങ്ങൾ പ്രകാരം നവംബർ മാസത്തിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ തവണ ഇന്റർആക്ഷൻസ് നടത്തിയ ഏഷ്യയിലെ ഫുട്ബോൾ ക്ലബ്ബുകളിൽ മികച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണ്. 24.2 മില്യൺ ഇന്റർആക്ഷൻസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നവകാശപ്പെടാൻ ഇത്തരത്തിലുള്ള കണക്കുകൾ സഹായിക്കുന്നുണ്ട്. ഇതിന് മുൻപും സോഷ്യൽ മീഡിയയിലെ ഇന്റർആക്ഷൻസ് നടത്തുന്ന കാര്യത്തിൽ ഏഷ്യൻ ക്ലബ്ബുകളിൽ മികച്ച മുന്നേറ്റം നടത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ട്.

24.2 മില്യനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പിന്നിലായി 10.7മില്യൺ ഇൻസ്റ്റഗ്രാം ഇന്റർആക്ഷൻസുള്ള ഇന്തോനേഷ്യൻ ക്ലബ്ബ്‌ പേഴ്സിബാണ് രണ്ടാം സ്ഥാനത്ത്. 9.18മില്യൺ ഇന്റർആക്ഷനുമായി മറ്റൊരു ഇന്തോനേഷ്യൻ ക്ലബ്ബ് പേഴ്സിബ ജകാർത്തയാണ് മൂന്നാം സ്ഥാനത്ത് ഇടം നേടിയിട്ടുള്ളത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിതകുതിപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഹോം ഗ്രൗണ്ടിൽ വെച്ച് ബാംഗ്ലൂരു എഫ്സിക്കെതിരെയാണ്. എല്ലായിപ്പോഴത്തെയും പോലെ ആയിരകണക്കിന് ആരാധകർ പിന്തുണയുമായി കലൂർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നതിൽ സംശയമില്ല.

പെലെയുടെ റെക്കോർഡ് മറികടന്ന് എംബാപ്പെ

ഹ്യൂമേട്ടനും പെകൂസനും ലിസ്റ്റിൽ, ഒന്നാമനായി അഡ്രിയാൻ ലൂണ?