in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു തന്നെ? ഐഎസ്എൽ ടേബിൾ ഇതാ..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിലെ മത്സരങ്ങൾ പാതി വഴി ആവേശകരമായി പിന്നിടവേ ഒമ്പതാം റൗണ്ട് പോരാട്ടങ്ങൾക്ക് ശേഷമുള്ള പോയന്റ് ടേബിൾ പുറത്തുവീട്ടിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിലെ മത്സരങ്ങൾ പാതി വഴി ആവേശകരമായി പിന്നിടവേ ഒമ്പതാം റൗണ്ട് പോരാട്ടങ്ങൾക്ക് ശേഷമുള്ള പോയന്റ് ടേബിൾ പുറത്തുവീട്ടിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്.

നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി മുൻനിരയിലുണ്ടെങ്കിലും നിലവിലെ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയുടെ നില അത്ര തൃപ്തികരമല്ല. പ്ലേ ഓഫ്‌ ഉറപ്പിക്കുവാൻ ആദ്യ ആറ് സ്ഥാനങ്ങളിലൊന്നിൽ എത്തണമെന്നതിനാൽ ഇനിയുള്ള പോരാട്ടങ്ങൾ ഓരോ ടീമിനും നിർണ്ണായകമാണ്.

നിലവിലെ പോയന്റ് ടേബിൾ നോക്കുകയാണെങ്കിൽ മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സിയാണ് 21 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സി 19 പോയന്റോടെ രണ്ടാം സ്ഥാനത്താണ്.

ഒഡിഷ എഫ്സി 18 പോയന്റോടെ മൂന്നാം സ്ഥാനത്തും, എടികെ മോഹൻ ബഗാൻ (16), കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി (15), എഫ്സി ഗോവ (12) തുടങ്ങിയവർ യഥാക്രമം 4,5,6 സ്ഥാനങ്ങളിലാണ്. അതേസമയം കളിച്ച എല്ലാ മത്സരങ്ങളും തോൽവിയറിഞ്ഞ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയാണ് ഒരു പോയന്റ് പോലുമില്ലാതെ അവസാന സ്ഥാനത്തുള്ളത്.

ഈ വ്യാഴാഴ്ച മുതൽ പത്താം റൗണ്ട് പോരാട്ടങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ഒക്ടോബറിൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അഞ്ച് മാസത്തോളം ദൈർഘ്യമുള്ളതിനാൽ 2023 മാർച്ച്‌ മാസത്തിൽ നടക്കുന്ന ഫൈനൽ മത്സരങ്ങളോടെയാണ് അവസാനിക്കുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ പോയന്റ് ടേബിൾ ഇതാ :

ആഗ്രഹം സഫലമായി; അക്കാര്യത്തിൽ സന്തോഷം; ജംഷദ്പൂരിനെ കീഴടക്കിയതിന് ശേഷം ആശാൻ പറഞ്ഞത്…

പെലെയുടെ റെക്കോർഡ് മറികടന്ന് എംബാപ്പെ