in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആഗ്രഹം സഫലമായി; അക്കാര്യത്തിൽ സന്തോഷം; ജംഷദ്പൂരിനെ കീഴടക്കിയതിന് ശേഷം ആശാൻ പറഞ്ഞത്…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ വിജയത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാകുകയാണ്.ജംഷദ് പൂരിനെതിരായ വിജയം എളുപ്പമായിരുന്നില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ അഭിപ്രായം. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ഒരു മത്സരം കൂടി എളുപ്പത്തിൽ വിജയിക്കാൻ ആകുമെന്ന് കരുതിയാൽ അത് തെറ്റാകുമെന്നും ഈ ഈ മത്സരം കടുപ്പമായിരിക്കും എന്നും ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നതായും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞു.

തുടർച്ചയായ നാലാം വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ സ്വന്തമാക്കിയത്.ജംഷദ്പൂർ എഫ്സിയുടെ തട്ടകത്തിൽ ഇന്നലെ അവരെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്തകോസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്.

പിന്നീട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കാനും ജംഷദ്പൂരിന് സാധിച്ചില്ല. അവസാന വിസിൽ മുഴങ്ങുമ്പോൾ 1-0എന്ന സ്കോർലൈനിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടുകൂടി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നലത്തെ വിജയത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാകുകയാണ്.ജംഷദ് പൂരിനെതിരായ വിജയം എളുപ്പമായിരുന്നില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ അഭിപ്രായം. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ഒരു മത്സരം കൂടി എളുപ്പത്തിൽ വിജയിക്കാൻ ആകുമെന്ന് കരുതിയാൽ അത് തെറ്റാകുമെന്നും ഈ ഈ മത്സരം കടുപ്പമായിരിക്കും എന്നും ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നതായും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞു.

ഈ വിജയത്തിൽ സന്തോഷം ഉണ്ട് എന്ന് ഇവാൻ ആശാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസൺ മുതൽ മുതൽ ജംഷദ്പൂർ കേരള ബ്ലാസ്റ്റേഴ്സിന് ഒരു കടുത്ത എതിരാളികളായിരുന്നുവെന്നും അവരെ പരാജയപ്പെടുത്താൻ ആയതിലും മൂന്നു പോയിന്റ് നേടാനായതിലും സന്തോഷം ഉണ്ട് എന്ന് ഈവാൻ ആശാൻ പറഞ്ഞു.

സെറ്റ്പീസുകളിൽ നിന്ന് ഗോളുകൾനേടാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു എന്നും അത്തരത്തിൽ സെറ്റ്പീസിലൂടെ ഒരു ഗോൾ നേടാനായതിൽ സന്തോഷമുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഡിസംബർ 11ന് കൊച്ചിയിലാണ് ബദ്ധവൈരികളായ ബംഗളൂരു എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

നെയ്മർ ആദ്യഇലവനിലേക്ക് തിരിച്ചെത്തും; പ്രീ ക്വാർട്ടർ പോരാട്ടത്തിനായുള്ള ബ്രസീലിന്റെ സാധ്യതാ ഇലവൻ പുറത്ത്

ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു തന്നെ? ഐഎസ്എൽ ടേബിൾ ഇതാ..