in , , ,

LOVELOVE

നെയ്മർ ആദ്യഇലവനിലേക്ക് തിരിച്ചെത്തും; പ്രീ ക്വാർട്ടർ പോരാട്ടത്തിനായുള്ള ബ്രസീലിന്റെ സാധ്യതാ ഇലവൻ പുറത്ത്

ഖത്തർ ലോകകപ്പിൽ കരുത്തരായ ബ്രസീൽ ഇന്ന് പ്രീക്വാർട്ടർ മത്സരത്തിന് ഇറങ്ങുകയാണ്. ദക്ഷിണ കൊറിയയാണ് പ്രീക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. പ്രീക്വാർട്ടർ മത്സരത്തിന് മുമ്പായി ബ്രസീൽ ആരാധകരെ ആവേശത്തിലാഴ്ത്തിയ കാര്യമായിരുന്നു സൂപ്പർതാരമായ നെയ്മർ മത്സരത്തിന്റെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും എന്നുള്ളത്.

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റുന്നത്.പിന്നീടുള്ള ഗ്രൂപ്പ്‌ മത്സരങ്ങളിൽ നെയ്മർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രീക്വാർട്ടറിൽ ആദ്യ ഇലവനിലേക്ക് നെയ്മർ എത്തുന്നത് ബ്രസീൽ ക്യാമ്പിനെ ആവേശത്തിലാഴ്ത്തും. സൗത്ത് കൊറിയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ടീമിന്റെ ആദ്യ ഇലവനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആ റിപ്പോർട്ടുകൾ അനുസരിച്ചുള്ള സാധ്യത ഇലവൻ ഇപ്രകാരമാണ്.

ഗോൾ കൂടാരത്തിൽ അലീസൻ തിരിച്ചെത്തും. പ്രതിരോധനിരയിൽ നായകൻ സിൽവയും മാർക്വിഞ്ഞോസും ആയിരിക്കും. ഫുൾ ബാക്കുകൾ ആയി റയൽ മാഡ്രിഡിന്റെ എദർ മിലിറ്റവോ, ഡാനിലോ എന്നിവർ ഇറങ്ങും.

മധ്യനിര നിയന്ത്രിക്കുക കാസമിറോയുടെയും ലൂക്കാസ് പാക്വറ്റയുമായിരിക്കും. മുന്നേറ്റ നിരയിലെ നെയ്മർ, റാഫിഞ്ഞ റിച്ചാർലിസൻ,വിനിഷ്യസ് എന്നീ നാലു പേർ തന്നെ ആയിരിക്കും ബ്രസീലിന് വേണ്ടി ഇന്ന് പ്രീക്വാർട്ടർ മത്സരത്തിൽ കളികളത്തിലിറങ്ങുക.

ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ പോർച്ചുഗലിന് പരാജയപ്പെടുത്തിയെത്തിയ സൗത്ത് കൊറിയ നിസ്സാരക്കാരല്ല, അതെ സമയം ബ്രസീൽ ഇന്ന് വിജയിച്ചാൽ ക്രൊയേഷ്യ, ജപ്പാൻ പോരാട്ടത്തിലെ വിജയികളെയായിരിക്കും അവർ നേരിടുക.

ദൗർബല്യത്തെ തന്ത്രമാക്കിയ ഇവാൻ ‘ടാക്ടിക്സ്’; കൈയ്യടിക്കണം ആശാന്റെ ഈ മാസ്റ്റർ മൈൻഡിന്

ആഗ്രഹം സഫലമായി; അക്കാര്യത്തിൽ സന്തോഷം; ജംഷദ്പൂരിനെ കീഴടക്കിയതിന് ശേഷം ആശാൻ പറഞ്ഞത്…