in , , ,

LOVELOVE OMGOMG LOLLOL

ദൗർബല്യത്തെ തന്ത്രമാക്കിയ ഇവാൻ ‘ടാക്ടിക്സ്’; കൈയ്യടിക്കണം ആശാന്റെ ഈ മാസ്റ്റർ മൈൻഡിന്

പണ്ടൊക്കെ ബ്ലാസ്റ്റേഴ്‌സ് എത്ര ഗോളുകൾക്ക് മുന്നിൽ നിന്നാലും അവസാന നിമിഷങ്ങളിൽ എതിരാളികൾ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വലയത്തിലേക്ക് ഗോളുകൾ അടിക്കുകയും ആ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും അല്ലെങ്കിൽ മത്സരം സമനിലായാകാറോ ചെയ്യുമായിരുന്നു. ചുരുക്കി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് ആധിപത്യം ഉണ്ടായിരുന്ന മത്സരങ്ങളിൽ പലതും അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടിരുന്നു.

ഒരു മോശം കാലത്തിനു ശേഷമാണ് ഒരു നല്ല കാലം വരുന്നത് എന്ന പോലെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ ശ്രമിക്കുന്ന ഒരു ഭൂതകാലം ക്ലബ്ബിനുണ്ട്.പണ്ടൊക്കെ ബ്ലാസ്റ്റേഴ്‌സ് എത്ര ഗോളുകൾക്ക് മുന്നിൽ നിന്നാലും അവസാന നിമിഷങ്ങളിൽ എതിരാളികൾ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വലയത്തിലേക്ക് ഗോളുകൾ അടിക്കുകയും ആ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും അല്ലെങ്കിൽ മത്സരം സമനിലായാകാറോ ചെയ്യുമായിരുന്നു. ചുരുക്കി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് ആധിപത്യം ഉണ്ടായിരുന്ന മത്സരങ്ങളിൽ പലതും അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടിരുന്നു.

എന്നാൽ ആ ദുർഗതിയൊക്കെ മാറ്റി പരിശീലകൻ ഇവാൻ വുകമനോവിച്ച് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ജംഷദ്പൂരിനെതിരായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത് ഏകപക്ഷീയമായഒരു ഗോളിനാണ് ഈ വിജയത്തിൽ ഏറ്റവും എടുത്ത് പറയേണ്ടത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയെയാണ്.

ലെസ്കോവിച്ചിന്റെ മികച്ച ഫോo പ്രതിരോധ നിരയ്ക്ക് ശക്തി പകരുമ്പോൾ ഫുൾബാക്കുകളായ നിഷുകുമാറും സന്ദീപ്സിങ്ങും മികച്ച പ്രകടനം നടത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു ഏറെ ശക്തമാവുന്നുണ്ട്.ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി എങ്കിലും, പിന്നീടുള്ള മൂന്നു മത്സരങ്ങളിലും തുടർച്ചയായ പരാജയങ്ങളേൽക്കേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയെ ഏറെ ചോദ്യചെയ്യപ്പെടേണ്ടി വന്നു.

അവിടെയാണ് ഇവാൻവുകൊമനോവിച്ചിന്റെ തന്ത്രങ്ങൾ ഫലവത്താവുന്നത്. പ്രതിരോധ നിരയിൽ ലെസ്കോവിച്ചും, ഹോർമിപാമുമൊക്കെ മോശം ഫോമിലാണ് എന്ന് ആരാധകർ വിമർശിച്ചിടത്ത് നിന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഇന്ന് എതിരാളികൾ ഗോളടിക്കാൻ പോലും ഭയക്കുന്ന അവസ്ഥയുണ്ടാകുന്നത്.

ജസ്സലിനും കബ്രയ്ക്കും പകരം നിഷുകുമാറും സന്ദീപ് സിങ്ങും ആദ്യ ഇലവനിലേക്ക് വന്നതും , ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വാസ്തനായ മാർക്കോ ലെസ്കോവിച്ചും ഫോമിലേക്കു മടങ്ങിയതുംത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയുടെ സ്കത്തി തന്നെയാണ്. സീസൺ തുടക്കത്തിൽ ആരാധകർ വിമർശിച്ച പ്രതിരോധനിരയെ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ജംഷദ്പൂരിനെ തടഞ്ഞ് നിർത്തിയതും.

ജിങ്കാ,നിനക്കുള്ള ചായേം വടേം ഒരുക്കിയിട്ടുണ്ട്; കൊച്ചിയിൽ ജിങ്കനോട് പ്രതികാരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

നെയ്മർ ആദ്യഇലവനിലേക്ക് തിരിച്ചെത്തും; പ്രീ ക്വാർട്ടർ പോരാട്ടത്തിനായുള്ള ബ്രസീലിന്റെ സാധ്യതാ ഇലവൻ പുറത്ത്