in , ,

LOVELOVE

കസിയസിനെയും ന്യൂയറിനെയും അലിസണെയുമൊക്കെ മറികടന്ന മെസ്സിക്ക് മുന്നിൽ എന്ത് ഒച്ചാവോ; വിമർശകരുടെ വായടപ്പിച്ച് മെസ്സിയും അർജന്റീനയും

ഇന്നത്തെ മത്സരത്തിന് അർജൻ്റീന ഇറങ്ങും മുമ്പ് വിമർശകർ ഏറ്റവും കൂടുതൽ അർജൻ്റീനയെ വിമർശിച്ചിരുന്നത് മെക്സിക്കൻ ഗോളിയായ ഒച്ചാവയെ ഉപയോഗിച്ചാണ്. ഒച്ചാവയുടെ മികച്ച സേപ്രകടനത്തെ മറികടക്കാൻ അർജൻ്റീനയ്ക്ക് സാധിക്കില്ല എന്നാണ് പല വിമർശകരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്.

ഖത്തർ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ആദ്യവിജയം നേടിയിരിക്കുകയാണ് കരുത്തനായ അർജൻ്റിന. ഇന്ന് മെക്സിക്കോയെ നേരിട്ട അർജൻ്റീന 2-0 എന്ന സ്കോർലൈനിലാണ് വിജയിച്ചു കയറിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടതിനു ശേഷം അർജൻ്റീനയുടെ പ്രീക്വാർട്ടർ സാധ്യത തുലാസിലായിരുന്നു.

ഇന്ന് മെക്സിക്കൊയെ പരാജയപ്പെടുത്തിയതിനു ശേഷം അർജൻ്റീന പ്രീക്വാർട്ടർ സാധ്യത നിലനിർത്തിയിരിക്കുകയാണ്. ഇനി അടുത്ത മത്സരത്തിൽ പോളണ്ടിനെയാണ് അർജൻ്റീനക്ക് നേരിടാനുള്ളത്. ഈ മത്സരത്തിൽ വിജയിച്ചാൽ അതെൻ്റീനയ്ക്ക് ഏറെക്കുറെപ്രീക്വാർട്ടർ ബെർത്ത്ഉറപ്പിക്കാനാകും.

അതേ സമയം ഇന്നത്തെ മത്സരത്തിന് അർജൻ്റീന ഇറങ്ങും മുമ്പ് വിമർശകർ ഏറ്റവും കൂടുതൽ അർജൻ്റീനയെ വിമർശിച്ചിരുന്നത് മെക്സിക്കൻ ഗോളിയായ ഒച്ചാവയെ ഉപയോഗിച്ചാണ്. ഒച്ചാവയുടെ മികച്ച സേപ്രകടനത്തെ മറികടക്കാൻ അർജൻ്റീനയ്ക്ക് സാധിക്കില്ല എന്നാണ് പല വിമർശകരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്.

എന്നാൽ ഒച്ചാവായെ രണ്ട് തവണയാണ് അർജൻ്റീന കീഴടക്കിയത്. മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസ്സിയാണ്ആദ്യം ഒച്ചാവയെ കീഴടക്കിയത്. വിമർശകർ മെസ്സിക്കും കൂട്ടർക്കും ഒച്ചാവയെ കീഴടക്കാൻ സാധിക്കില്ല എന്ന് പറഞ്ഞപ്പോഴാണ് മെസ്സിയും കൂട്ടരും ഒച്ചാവയെ രണ്ട് തവണ കീഴടക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയകരം.

കസിയസിനെ പോലെ, മാനുവൽ ന്യൂയറിനെ പോലെ എണ്ണം പറഞ്ഞ ഗോൾ കീപ്പർമാരെ മറികടന്ന് അവരുടെ ഗോള്‍വലയത്തിലേക്ക് ഗോളടിച്ച ആളാണ് ലയണൽ മെസ്സി എന്നും ആ ലയണൽ മെസ്സിക്ക് മുമ്പിൽ ഒച്ചാവയൊക്കെ എന്ത് എന്നാണ് ഇപ്പോൾ മെസ്സി ആരാധകർ ചോദിക്കുന്നത്.

മെസ്സിയേയും അർജന്റീനയേയും ഇഷ്ടമാണ്; പക്ഷെ അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അർജന്റീനയിലുണ്ട്; കാരണം….

മെസ്സിയും എൻസോയും മാത്രമല്ല; അർജന്റീനയുടെ ഈ പുലിക്കുട്ടിയേയും ഈ വിജയത്തിൽ നാം മറന്ന് പോകരുത്