in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സിയെ നോവിച്ച പിഎസ്ജിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് മെസ്സി ആരാധകർ

ആരാധകരുടെ കൂവി വിളിയും ക്ലബ്ബിന്റെ സസ്‌പെൻഷൻ നടപടികളുമൊക്കെയായി മെസ്സിയെന്ന ഇതിഹാസത്തെ അപമാനിക്കുന്ന കാര്യങ്ങളായിരുന്നു മെസ്സിയ്ക്ക് പിഎസ്ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ ക്ലബ്ബിനെതിരെയോ ക്ലബ്‌ ആരാധകർക്കെതിരെയോ വിമർശന സ്വരം ഉയർത്താൻ മെസ്സിയുടെ വ്യകതിത്വത്തിനാവില്ലയിരുന്നു.

ലയണൽ മെസ്സിയെ സംബന്ധിച്ച് അത്ര നല്ല കാലമല്ലായിരുന്നു പിഎസ്ജിയിൽ. ആരാധകരുടെ കൂവി വിളിയും ക്ലബ്ബിന്റെ സസ്‌പെൻഷൻ നടപടികളുമൊക്കെയായി മെസ്സിയെന്ന ഇതിഹാസത്തെ അപമാനിക്കുന്ന കാര്യങ്ങളായിരുന്നു മെസ്സിയ്ക്ക് പിഎസ്ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ ക്ലബ്ബിനെതിരെയോ ക്ലബ്‌ ആരാധകർക്കെതിരെയോ വിമർശന സ്വരം ഉയർത്താൻ മെസ്സിയുടെ വ്യകതിത്വത്തിനാവില്ലയിരുന്നു.

എന്നാൽ താങ്കളുടെ ആരാധന പുരുഷനെ അപമാനിച്ച പിഎസ്ജിയ്ക്ക് എട്ടിന്റെ പണി കൊടുക്കാൻ ഒരുങ്ങുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് മെസ്സി ആരാധകർ പിഎസ്ജിയ്ക്ക് മുട്ടൻ പണി കൊടുക്കുന്നത്.

മെസ്സി വരുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിൽ പിഎസ്ജിയ്ക്ക് ഇന്ന് കാണുന്ന പോലെ കാര്യമായ ഫോളോവേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ മെസ്സിയുടെ റൂമറുകൾ വന്നതിന് ശേഷമാണ് പിഎസ്ജിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായത്.

മെസ്സി പിഎസ്ജി വിട്ടു എന്ന് ഉറപ്പായതോടെ മെസ്സി ആരാധകർ പിഎസ്ജിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ അൺഫോളോ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. നിലവിൽ ഫോളോവേഴ്സിന്റെ കാര്യത്തിൽ പിഎസ്ജിയ്ക്ക് വലിയ കുറവ് നേരിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇനിയും കുറയാനാണ് സാധ്യത.

അതെ സമയം, മെസ്സി മുൻ ക്ലബ്ബായ ബാഴ്സയിലെക്കടുക്കുമെന്ന വാർത്തകൾ കൂടി വരികയാണ്. മെസ്സിയെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിന്റെ പിതാവും ബാഴ്സ പ്രസിഡന്റ്‌ ലപോർട്ടയും ചർച്ചകൾ നടത്തിയെന്നാണ് വിവരം.

OFFICIAL : സാമ്പത്തികപ്രതിസന്ധി കാരണം ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു..

ഹമ്മേ.. ഇജ്ജാതി ഗോൾ ? ബ്രസീലിയൻ താരത്തിന്റെ കിടിലൻ ഗോൾ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം