in , ,

OMGOMG LOVELOVE

മെസ്സിക്ക് പരിക്ക്; ആശങ്ക

ഖത്തർ ലോകകപ്പിന് മുന്നോടിയായി അർജന്റീന ആരാധകരെ നിരാശയിലാക്കുന്ന വാർത്ത പുറത്ത്. സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റു എന്നുള്ളതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഖത്തർ ലോകകപ്പിന് മുന്നോടിയായി അർജന്റീന ആരാധകരെ നിരാശയിലാക്കുന്ന വാർത്ത പുറത്ത്. സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്കേറ്റു എന്നുള്ളതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പരിക്ക് കാരണം മെസ്സി ഞായറാഴ്ച്ച ഫ്രഞ്ച് ലീഗിൽ നടക്കാനിരിക്കുന്ന പിഎസ്ജി- ലോറിയെന്റ് മത്സരത്തിൽ ഉണ്ടാവില്ല. മെസ്സിയെ ഈ സ്ക്വാഡിൽ പിഎസ്ജി ഉൾപ്പെടുത്തിയിട്ടില്ല.

താരത്തിന് പരിക്കാണെന്ന് ക്ലബ്‌ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും താരത്തിന്റെ പരിക്കിൽ ആശങ്ക വേണ്ടെന്ന് ക്ലബ്‌ അറിയിക്കുന്നുണ്ട്.മെസ്സിയുടെ പരിക്കിൽ ആശങ്കപ്പെടെണ്ട ആവശ്യമില്ലെന്നും താരം അടുത്ത ആഴ്ച തന്നെ പരിശീലന സെക്ഷനിലേക്ക് മടങ്ങിയെത്തുമെന്നും ക്ലബ്‌ അറിയിച്ചു.

ലോകകപ്പിന് മുന്നോടിയായി ഇനി രണ്ട് മത്സരങ്ങളാണ് പിഎസ്ജിക്കുള്ളത്. ഈ രണ്ട് മത്സരങ്ങളിലും മെസ്സി കളിക്കില്ല. ഇനി ലോകകപ്പിൽ മാത്രമേ മെസ്സി കളിക്കുകയുള്ളു.

മെസ്സിയുടെ പരിക്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ക്ലബ്‌ അറിയിച്ചെങ്കിലും അർജന്റീന ആരാധകർ നിരാശയിലാണ്. മെസ്സിക്ക് ലോകകപ്പിൽ പൂർണ ആരോഗ്യവനായി കളിക്കാനാകുമോ എന്ന ആശങ്ക തന്നെയാണ് ആരാധകർക്കുള്ളത്.

ഐഎസ്എല്ലിലെ മോശം വിദേശ സൈനിങ്‌; സൂപ്പർ താരത്തിനെതിരെ പരിഹാസവുമായി ആരാധകർ

ഒഡിഷയെ കീഴടക്കി തീയായി ഹൈദരാബാദ് എഫ്സി കുതിക്കുന്നു?