in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുത്ത അതേ തന്ത്രം ഇന്റർമിയാമിയിലും; ഇനി മെസ്സിയും കൂട്ടരും പൊളിക്കും

ഇന്റർമിയാമിയ്ക്ക് അവരുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കിരീടം നേടാനായത് മെസ്സി വന്നതിന് ശേഷമാണ്. 2023 ൽ ലീഗ്‌സ് കപ്പായിരുന്നു അത്. എന്നാൽ ലീഗ് കപ്പ് കൊണ്ട് മാത്രമായില്ല, മേജർ കിരീടങ്ങളായ എംഎൽഎസ് കിരീടവും കോൺക്കാകഫ് കിരീടവുമെല്ലാം ബെക്കാമിന്റെ മയാമി ലക്ഷ്യമിടുന്നുണ്ട്. ഇതിന് വേണ്ടി തന്നെയാണ് അവർ മെസ്സിയെ ക്ലബ്ബിലെത്തിച്ചതും.

ഇന്റർമിയാമിയ്ക്ക് അവരുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കിരീടം നേടാനായത് മെസ്സി വന്നതിന് ശേഷമാണ്. 2023 ൽ ലീഗ്‌സ് കപ്പായിരുന്നു അത്. എന്നാൽ ലീഗ് കപ്പ് കൊണ്ട് മാത്രമായില്ല, മേജർ കിരീടങ്ങളായ എംഎൽഎസ് കിരീടവും കോൺക്കാകഫ് കിരീടവുമെല്ലാം ബെക്കാമിന്റെ മയാമി ലക്ഷ്യമിടുന്നുണ്ട്. ഇതിന് വേണ്ടി തന്നെയാണ് അവർ മെസ്സിയെ ക്ലബ്ബിലെത്തിച്ചതും.

എന്നാൽ മെസ്സി മാത്രം ടീമിലെത്തിയാലായില്ല, അതിനൊപ്പം ഒരു തന്ത്രം കൂടി ആവിഷ്കരിക്കേണ്ടതുണ്ട്. 2022 ഖത്തർ ലോക്കപ്പിൽ അർജന്റീനയ്ക്ക് കിരീടം ഉയർത്താൻ കഴിഞ്ഞ, പ്രതാപ കാലത്ത് ബാഴ്സയ്ക്ക് യൂറോപ്പിനെ വിറപ്പിക്കാൻ കഴിഞ്ഞ തന്ത്രം,

തന്ത്രം മറ്റൊന്നുമല്ല, മെസ്സിക്ക് കീഴിൽ ഒരു ടീമിനെ അണിനിരത്തുക എന്നതാണത്. മെസ്സിക്ക് ചുറ്റും ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു 2022 ഫിഫ ലോകകപ്പ് സ്വന്തമാക്കാനായി അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോനി പയറ്റിയ തന്ത്രം. സ്പാനിഷ് ലാ ലിഗയിൽ ഒരു കാലത്ത് എഫ് സി ബാഴ്സലോണയെ വെല്ലാൻ മറ്റു ടീമുകൾക്ക് കഴിയാതെ വന്നതും മെസ്സിക്ക് കീഴിൽ ഒരുപറ്റം മികച്ച താരങ്ങളെ അണിനിരത്തിയത് കൊണ്ടാണ്.

ഇപ്പോഴിതാ മിയാമിയിലും മെസ്സിക്ക് ചുറ്റും ഒരു ടീം വളർന്ന് വരികയാണ്. അത് മുന്നിൽ കണ്ടാണ് മെസ്സിയുടെ ഉറ്റസുഹൃത്തുക്കളായ സുവാരസ്, ആൽബ, ബുസ്ക്കറ്റ്സ് എന്നിവരെ മയാമി ടീമിലെത്തിച്ചതും. ഇരുവരും ഒരു ടീമിൽ എത്തിയതോടെ ഇപ്പോഴിതാ മെസ്സിക്ക് ചുറ്റും മിയാമിയിലും ഒരു ടീം വളർന്ന് വരികയാണ്.

മെസ്സിക്കൊപ്പം ബുസിയും ആൽബയും സുവാരസും ചേർന്ന് ടീമിനെ ഇപ്പോൾ ഒന്നിച്ച് കൊണ്ട് പോകുകയാണ് എന്നും അവർ ഡ്രസിങ് റൂമിൽ നല്ല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നുണ്ടെന്ന് മിയാമി താരങ്ങൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യം ബാഴ്‌സയിലും അർജന്റീനയിലെ വിജയിച്ചത് പോലെ മിയാമിയിലും വിജയ്ക്കുമെന്നാണ് ബെക്കാമും കൂട്ടരും കണക്ക് കൂട്ടുന്നത്.

ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി ബാംഗ്ലൂരു പറഞ്ഞയച്ചു? ഒരിക്കലും തോൽക്കാൻ പാടില്ലാത്ത മത്സരമായിരുന്നു ഇത്..

ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിൽ സൂപ്പർ താരത്തിനെ നഷ്ടമാവും, വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സ് ഇനി കൊച്ചിയിൽ?