in

LOVELOVE LOLLOL

മെസ്സിയുടെ ഇജ്ജാതി ഫിനിഷിങ്?; പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി തകർപ്പൻ ഗോൾ… വീഡിയോ കാണാം…

പിഎസ്ജി വിട്ട് ഇന്റർ മിയാമിയിലെത്തിയതിനു ശേഷം അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സി തകർപ്പൻ ഫോമിലാണുള്ളത്. മെസ്സി മിയാമിയിലെത്തിയതിനു ശേഷം ഇന്റർ മിയാമി ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല.

പിഎസ്ജി വിട്ട് ഇന്റർ മിയാമിയിലെത്തിയതിനു ശേഷം അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സി തകർപ്പൻ ഫോമിലാണുള്ളത്. മെസ്സി മിയാമിയിലെത്തിയതിനു ശേഷം ഇന്റർ മിയാമി ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല.

ഇപ്പോളിത, ഇന്ന് നടന്ന ലീഗ്സ് കപ്പ്‌ ഫൈനലിൽ നാഷ്വില്ലെ എസ്.സിയെ തകർത്ത് ഇന്റർ മിയാമികൊപ്പമുള്ള ആദ്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. പെനാൽറ്റി ഷൂട്ട്‌ഔട്ടിലായിരുന്നു ഇന്റർ മിയാമിയുടെ ജയം.

മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലായപ്പോൾ പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ 9-10 എന്ന സ്കോറിലാണ് ഇന്റർ മിയാമി ജയിച്ചത്. മത്സരത്തിൽ മിയാമിക്കായി ഗോൾ നേടിയിരുന്നത് മെസ്സിയായിരുന്നു.

23ആം മിനുട്ടിൽ ബോളുമായി പെനാൽറ്റി ബോക്സിലേക്ക് മുന്നേറിയ മെസ്സി, എതിർ ടീമിന്റെ അഞ്ച് പ്രതിരോധ താരങ്ങളെ കാഴ്ച്ചക്കാരാക്കി പെനാൽറ്റി ബാക്സിന്റെ പുറത്ത് നിന്നുമെടുത്ത ലെഫ്റ്റ കാലിനെ കൊണ്ടുള്ള ഷോട്ട് വലയുടെ ലെഫ്റ്റ് കോർണറിലേക്ക് തുളച്ചു കയറുക്കയായിരുന്നു. പന്ത് തടയാൻ ഗോൾകീപ്പർ ശ്രമിച്ചെങ്കിലും ഗോളിയുടെ ശ്രമം ഫലം കണ്ടില്ല.

എന്തിരുന്നാലും മെസ്സിയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ ആരാധരെല്ലാം വളരെയധികം സന്തോഷത്തിലാണ്. ഏഴു മത്സരങ്ങളിൽ നിന്നും 10 ഗോളാണ് താരം ഇതുവരെ മിയാമിക്കായി നേടിയിട്ടുള്ളത്. മെസ്സി ഇനിയും ഇതേ ഫോമിൽ തുടർന്ന് കൂടുതൽ ഗോളുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അൽവാരോ വസ്കസ് ബ്ലാസ്റ്റേഴ്സിൽ വന്നു അപ്പോൾ അർജന്റീന താരവും ബ്ലാസ്റ്റേഴ്സിൽ വന്നേക്കും??

നിരാശകൾക്കിടയിലും ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്ത