in , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

നിരാശകൾക്കിടയിലും ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്ത

ഡ്യുറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ ക്വാർട്ടർ സാധ്യതകൾ തുലാസിലാണ്. രണ്ടാം മത്സരത്തിൽ ബംഗളുരു എഫ്സിയോട് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. രണ്ടാം നിരയോട് പോലും പിടിച്ചു നിൽകാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് എങ്ങനെയാണ് ഐഎസ്എല്ലിൽ കളത്തിലിറങ്ങുക എന്ന ചോദ്യമാണ് ആരാധകർ മുന്നോട്ടുവെയ്ക്കുന്നത്.

ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് പ്രീ ക്വാർട്ടർ സാധ്യതകൾ നിലനിർത്തുന്നതിന് വേണ്ടി വിജയം അനിവാര്യമായിരുന്നു.എന്നാൽ മത്സരത്തിൽ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ വിജയം കൈവിടുകയായിരുന്നു.

ഡ്യൂറണ്ട് കപ്പിലെ ഇതുവരെയുള്ള മത്സരഫലങ്ങൾ ആരാധകർക്ക് തൃപ്തിനൽകുന്നതല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിന്റെ പ്രകടനം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ട്രയൽസിനെത്തിയ ജസ്റ്റിൻ ഇമ്മാനുവലിനെ കേരളബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിലെ സ്‌ക്വാഡിൽ ഉൾപെടുത്തുകയായിരുന്നു.

രണ്ട് മത്സരങ്ങളിലും ഗോളടിച്ചു എന്നുമാത്രമല്ല മികച്ച പ്രകടനം പുറത്തെടുക്കാനും ജസ്റ്റിന് സാധിച്ചു.ഇതോട്കൂടി ജസ്റ്റിനെ ഐ എസ് എല്ലിലെ സീനിയർ സ്‌ക്വാഡിൽ ഉൾപെടുത്തണമെന്നും, ബ്ലാസ്റ്റേഴ്‌സ് ഇനിയൊരെ വിദേശ താരത്തിന്റെ പിറകെ പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തെ അടുത്ത ഐ എസ് എൽ സീസണിൽ ടീമിന്റെ പ്രധാനതാരമായി മാറ്റണമെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധരുടെ ആവശ്യം.

ട്രയൽസ് കഴിഞ്ഞാൽ അദ്ദേഹത്തെ നാട്ടിലേക് പറഞ്ഞയക്കരുതെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. കേവലം 20 വയസ്സ് മാത്രമുള്ള താരത്തെ നില നിർത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മെസ്സിയുടെ ഇജ്ജാതി ഫിനിഷിങ്?; പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി തകർപ്പൻ ഗോൾ… വീഡിയോ കാണാം…

ബ്ലാസ്റ്റേഴ്‌സിന് പണി കിട്ടി?; സൂപ്പർ താരങ്ങളെ നഷ്ടമാകും?…