in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സിന് പണി കിട്ടി?; സൂപ്പർ താരങ്ങളെ നഷ്ടമാകും?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. ഇതിനു മുന്നോടിയായി നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ്‌ കളിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്. ഇതിനു മുന്നോടിയായി നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ്‌ കളിച്ച് കൊണ്ടിരിക്കുകയാണ്.

ഡ്യൂറൻഡ് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും നിരാശാജനകമായ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നിന്നും കണ്ടത്. ഇപ്പോൾ ഇതാ, ഇതിനുപുറമെ മറ്റൊരു സങ്കടകരമായ വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി വരുന്നത്.

ഡ്യൂറൻഡ് കപ്പ് അവസാനിച്ചതിനുശേഷം പ്രീ സീസണിനായി ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പറക്കുമെന്ന് നേരത്തെതന്നെ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ യുഎഇയിലേക്ക് പറക്കുന്ന ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനൊപ്പം മികച്ച നാല് താരങ്ങൾ ഉണ്ടാവില്ല.

അടുത്തമാസം നടക്കാനിരിക്കുന്ന കിങ്‌സ് കപ്പിന്റെ ഇന്ത്യയുടെ സാധ്യത സ്‌ക്വാഡിലേക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ജീക്സൺ സിംഗ്, രാഹുൽ കെപി, ഇഷാൻ പണ്ഡിത, പ്രീതം കോട്ടൽ എന്നി താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കളിക്കാർക്ക് കിങ്‌സ് കപ്പ് കളിക്കേണ്ടതുള്ളതുകൊണ്ട് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള പ്രീ സീസൺ നഷ്ടമാകും.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ എല്ലാം നോക്കുമ്പോൾ ഇത് ബ്ലാസ്റ്റേഴ്സ് വമ്പൻ തിരിച്ചടി തന്നെയാണ്. എന്തിരുന്നാലും ഡ്യൂറൻഡ് കപ്പിൽ നിന്നുമുള്ള തിരിച്ചടികൾ മനസ്സിലാക്കി കേരള ബ്ലാസ്റ്റേഴ്സ് പൂർവാധിക ശക്തിയോടെ തിരിച്ചുവന്ന് സൂപ്പർ ലീഗ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നിരാശകൾക്കിടയിലും ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്ത

ഒടുവിൽ അൽവാരോ വസ്കസിന്റെ പുതിയ ടീം തീരുമാനമായി?? അൽവാരോ നാട്ടിലേക്ക് തിരികെ മടങ്ങി..