അമേരിക്കയിലെത്തിയതിന് പിന്നാലെ അമേരിക്കയുടെ കായിക ചരിത്രത്തിൽ തന്നെ പുത്തൻ വിപ്ലവം ഉണ്ടാക്കുകയാണ് മെസ്സി. അമേരിക്കയിൽ 10 മിനുട്ട് കൊണ്ട് എവെ സ്റ്റേഡിയത്തിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞതും ജേഴ്‌സി വിൽപനയിൽ റൊണാൾഡോയുടെ റെക്കോർഡ് തകർത്തതുമെല്ലാം മെസ്സി അമേരിക്കയിലുണ്ടാക്കിയ ഇമ്പാക്ടാണ്.
ഇപ്പോഴിതാ മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മെസ്സി. 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡിനും മെസ്സി അർഹനായിരിക്കികയാണ്.
323 പോയിന്റുകൾ നേടിയാണ് 2022ലെ വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡിന് മെസ്സി അർഹനായത്. 234 പോയിന്റുകൾ നേടിയ കിലിയൻ എംബപ്പേ രണ്ടാം സ്ഥാനത്തും 174 പോയിന്റുകൾ നേടിയ ബെൻസിമ മൂന്നാം സ്ഥാനത്തുമാണ്.
നേരത്തെ 2019 ലും മെസ്സി ഈ അവാർഡ് നേടിയിരുന്നു. 2020,2021 എന്നീ വർഷങ്ങളിൽ ഈ പുരസ്കാരം റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു.
വ്യക്തിഗത അവാർഡുകൾ വാരിക്കൂട്ടുന്ന മെസ്സി അടുത്ത ബാലൻ ഡി ഓർ പുരസ്ക്കാരവും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.