in , , ,

AngryAngry LOLLOL OMGOMG CryCry LOVELOVE

ഇന്ത്യൻ ക്യാമ്പിലേക് താരങ്ങളെ വിട്ട് നൽകില്ല?; ഇന്ത്യക്ക് തിരച്ചടയായി ഐഎസ്എൽ വമ്പന്മാരുടെ നീക്കം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഒട്ടേറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇന്ത്യൻ ടീമിനെ ഏഷ്യൻ കപ്പ് കളിക്കാൻ വിടുമെന്ന് AIFF ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ നാഷണൽ ടീമിന് വമ്പൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ നാഷണൽ ടീമിന്റെ അണ്ടർ 23 ക്യാമ്പിലേക്ക് തങ്ങളുടെ ടീമിലെ താരങ്ങളെ വിട്ടു നൽകിയില്ലാണ് വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്എലിലെ വമ്പൻ ക്ലബ്ബുകളായ മുംബൈ സിറ്റി എഫ്സിയും ഈസ്റ്റ് ബംഗാൾ എഫ്സിയും.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വളർച്ചയ്ക്ക് ഇത് വമ്പൻ തിരിച്ചടിയാണ് തന്നെയാണ് ഉണ്ടാക്കുക. ഇരു ക്ലബ്ബുകളിലുമായി കളിക്കുന്ന ഒട്ടേറെ താരങ്ങളെയാണ് അണ്ടർ 23 ടീമിലേക്ക് വിളിച്ചിരിക്കുന്നത്. താരങ്ങളുടെ പ്രീ സീസൺ നഷ്ടമാകും കണക്കിലെടുത്തുകൊണ്ടായിരിക്കും ക്ലബ്ബുകൾ ഈ നീക്കം നടത്തുന്നത്.

https://twitter.com/FExpressIndia/status/1687731151668936704?t=AkqdwAHgRh2E7CKV2EfAfQ&s=19

ഇനിയും കൂടുതൽ ക്ലബ്ബുകൾ ഇതേ നീക്കവുമായി മുന്നോട്ടു വരുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്തിരുന്നാലും ഇതിനെ തുടർന്നുള്ള AIFF നടപടികൾ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സിലെത്തേണ്ട സൂപ്പർ താരം ഒഡീഷ എഫ്സിയിലേക്ക്

ഇതിനൊരു അന്ത്യമില്ലേ; അമേരിക്കയിലല്ല, ലോക ഫുട്ബോളിലെ മറ്റൊരു നേട്ടം സ്വന്തമാക്കി മെസ്സി