സഹൽ അബ്ദുൽ സമദിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാന് കൈമാറുന്ന വേളയിൽ മോഹൻ ബഗാൻ ഒരു സ്വാപ് ഡീലിനാണ് ശ്രമിച്ചത്. മോഹൻ ബഗാന്റെ ലിസ്റ്റൻ കൊളോക്കോയെ ബ്ലാസ്റ്റേഴ്‌സിന് കൈമാറി പകരം സഹലിനെ ടീമിലെത്തിക്കാമായിരുന്നു ബഗാൻ ശ്രമിച്ചത്.
എന്നാൽ ഈ ഡീലിനോട് ബ്ലാസ്റ്റേഴ്‌സ് നോ പറയുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ലിസ്റ്റനെക്കാൾ ലക്ഷ്യം വെച്ചത് പ്രീതം കോട്ടലിനെയായിരുന്നു. ഒടുവിൽ പ്രീതം കോട്ടലിനെയും 90 ലക്ഷം ട്രാൻസ്ഫർ തുകയും നൽകി ബഗാൻ സഹലിനെ സ്വന്തമാക്കുകയായിരുന്നു.
ലിസ്റ്റനെ സ്വന്തമാക്കാതെ ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടലിനെ സ്വന്തമാക്കിയതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർക്ക് വിയോജിപ്പുമുണ്ടായിരുന്നു. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്‌സൈലത്തെണ്ടിയിരുന്ന ലിസ്റ്റൻ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറുകയാണ്.
ഒഡീഷ എഫ്സിയിലേക്കാണ് താരം പോകുന്നത്. താരവും ഒടീഷയും തമ്മിലുള്ള കരാർ വ്യവസ്ഥയും ട്രാൻസ്ഫർ നീക്കങ്ങളും അവസാന ഘട്ടത്തിലെത്തിയതായി പ്രമുഖ മാധ്യമമായ 90nd stoppege റിപ്പോർട്ട് ചെയ്യുന്നു.
ലിസ്റ്റന് ബഗാനിൽ 2027 വരെ കരാർ ഉണ്ടെങ്കിലും ഇത്തവണ ടീമിലെത്തിയ സൂപ്പർ താരങ്ങൾ കാരണം അവസരം കുറയുമോ എന്നാ ഭയവും താരത്തിനുണ്ട്. അതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. താരത്തെ നല്ല വിലയ്ക്ക് കൊടുക്കാൻ ബഗാനും തയാറാണ്.