in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മൂന്നു വിദേശ താരങ്ങളുടെ സൈനിങ് ബാക്കി, ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് നയം വ്യക്തമായി??

ഇന്ത്യൻ ഫുട്ബോൾ സീസണിലെ പ്രധാന ടൂർണമെന്റ് ആയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലാണ് ഈ വർഷം അരങ്ങു ഉണരുന്നത്, 2014-ൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിനാണ് 2023-2024 സീസൺ സാക്ഷ്യം വഹിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ സീസണിലെ പ്രധാന ടൂർണമെന്റ് ആയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലാണ് ഈ വർഷം അരങ്ങു ഉണരുന്നത്, 2014-ൽ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിനാണ് 2023-2024 സീസൺ സാക്ഷ്യം വഹിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി ഈ മാസം നടക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കൂടിയാണ് ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം കുറിക്കുന്നത്, അതുപോലെതന്നെ ട്രാൻസ്ഫർ മാർക്കറ്റിലും കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ സാന്നിധ്യവും കൂടുതലാണ്.

ഇനിയും മൂന്നു വിദേശ താരങ്ങളുടെ സൈനിങ്ങുകൾ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഈ മാസത്തിനെ വരവേൽക്കുന്നത്, ഓഗസ്റ്റ് 31ന് അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വരും സീസണിലേക്കുള്ള സൈനിങ്ങുകൾ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ കളിച്ച നിരവധി വിദേശ താരങ്ങൾക്ക് ഇത്തവണ പകരക്കാരെ കൊണ്ടുവരേണ്ടത് അത്യാവശ്യകരമായ കാര്യമാണ്. കൂടാതെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ഏഷ്യൻ കോട്ട സൈനിങ്‌ ജോഷുവ സൊറ്റീരിയോക്ക് പരിക്ക് ബാധിച്ചതിനാൽ പകരം മറ്റൊരു ഏഷ്യൻ കോട്ട സൈനിങ്ങിനെ കൂടി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കേണ്ടതുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക്, സ്ട്രൈക്കർ, വിങ്ങർ എന്നീ പൊസിഷനുകളിലേക്കാണ് വിദേശ താരങ്ങളെ ലക്ഷ്യമിടുന്നത്. ഏഷ്യൻ കോട്ട സൈനിങ് ഉൾപ്പെടെയുള്ള ഈ മൂന്ന് വിദേശ താരങ്ങളുടെ സൈനിങ്ങുകളിൽ ബ്ലാസ്റ്റേഴ്സ് വളരെ മികച്ച താരങ്ങളെ കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ആരാധകരെ നിരാശരാകണ്ട?;മൂന്ന് സൂപ്പർ താരങ്ങളെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്സ്?…

ബ്ലാസ്റ്റേഴ്‌സിലെത്തേണ്ട സൂപ്പർ താരം ഒഡീഷ എഫ്സിയിലേക്ക്