in , , , ,

LOLLOL LOVELOVE CryCry

ആരാധകരെ നിരാശരാകണ്ട?;മൂന്ന് സൂപ്പർ താരങ്ങളെ കൂടി സ്‌ക്വാഡിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്സ്?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടക്കുന്ന ഡ്യൂറൻഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ. നിലവിൽ എല്ലാ ക്ലബ്ബും തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഡ്യൂറൻഡ് കപ്പിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഈ സ്‌ക്വാഡിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര താരങ്ങളായ അഡ്രിയാൻ ലുണ, ജീക്സൺ സിംഗ്, പിന്നെ ട്രയൽസ് ഭാഗമായ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേർന്ന ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരെയൊന്നും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടിലായിരുന്നു.

എന്നാൽ ഇന്ത്യൻ മാധ്യമ്മായ ഫുട്ബോൾ എക്സ്ക്ലൂസീവിന്റെ ഇപ്പോഴത്തെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് ഈ മൂന്ന് താരങ്ങളെയും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ ജസ്റ്റിന്റെ ഡ്യൂറൻഡ് കപ്പിലെ പ്രകടനത്തെ വിലയിരുത്തിയായിരിക്കും മാനേജ്മെന്റ് താരത്തെ ഐഎസ്എൽ സ്‌ക്വാഡിൽ ഉൾപെടുത്തണമൊ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയെന്നും അഭ്യൂഹംങ്ങൾ ഇന്നലെതൊട് വരുന്നുണ്ടായിരുന്നു.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള സ്‌ക്വാഡിനെ ഇതുവരെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ചിട്ടില്ല. AIFFന്റെ വെബ്സൈറ്റ് വഴി ലഭിച്ച സ്‌ക്വാഡ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ടുകളെല്ലാം പുറത്ത് വരുന്നത്.

അൽവാരോയും ഇഷാൻ പണ്ഡിതയും ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാനുള്ള സാധ്യതകൾ ഇങ്ങനെ..

മൂന്നു വിദേശ താരങ്ങളുടെ സൈനിങ് ബാക്കി, ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് നയം വ്യക്തമായി??