ലോക ഫുട്ബോളിലെ വമ്പന്മാരിൽ വമ്പന്മാരായ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീന കേരളത്തിൽ എത്തും കുറെ കാലമായി ഇത് പറയാൻ തുടങ്ങിയിട്ട് എങ്കിലും മന്ത്രി ഇപ്പോൾ ഉറപ്പ് പറയുകയാണ്.
അർജന്റീന കഴിഞ്ഞാൽ അവർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള സ്ഥലമാണ് കേരളം അത് കൊണ്ട് കേരളത്തിൽ അവരെ കൊണ്ട് വന്നാൽ അത് ഇവിടുത്തെ ഫുട്ബോളിന് വലിയ നേട്ടമാണ്.
കേരളത്തിന്റെ കായിക മന്ത്രിയായ വി അബ്ദുറഹിമാൻ ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് നേരത്തെ തന്നെ സംസാരിച്ചിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി കേരളത്തിന്റെ കായിക മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലെ ഫുട്ബോൾ ജേണലിസ്റ്റുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.