in , , , ,

മോഹൻ ബഗാനിന്റെ യുവ താരത്തിനായി ബ്ലാസ്റ്റേഴ്‌സ്; പറ്റില്ലയെന്ന് മോഹൻ ബഗാൻ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണുള്ളത്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഇന്ത്യൻ യുവ താരം ബികാഷ് സിംഗിനെ സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരിക്കുന്നത് യുവ താരങ്ങളെയാണ്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ ഇന്ത്യൻ യുവ താരം കിയാൻ നസ്സിരി ഗിരിയെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ മോഹൻ ബഗാൻ അപ്പോഴ് തന്നെ ബ്ലാസ്റ്റേഴ്‌സിനോട് ഈ ട്രാൻസ്ഫർ നടക്കില്ലയെന്ന് അറിയിച്ചു.

താരത്തെ നിലവിൽ വിൽക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നാണ് മോഹൻ ബഗാൻ പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സിനു പിന്നാലെ ചെന്നൈ എഫ്സിയും കിയാൻ നസ്സിരിയെ സ്വന്തമാക്കാൻ രംഗത്ത് വന്നിരുന്നു. താരം നിലവിൽ തന്റെ വെക്കേഷന് തായ്‌ലൻഡിൽ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്

https://twitter.com/MohunBaganHub/status/1673586725552263169?t=4oMAE61ePIqdc4iAhtbnPg&s=19

22ക്കാരനായ കിയാൻ നസ്സിരി മോഹൻ ബഗാനു വേണ്ടി 24ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ഗോളും താരം നേടിയിട്ടുണ്ട്. മോഹൻ ബഗാന്റെ ഭാവി ഐക്കൺ താരം കൂടിയാവാൻ കേൾപ്പുള്ള കളിക്കാരനാണ് കിയാൻ നസ്സിരി. സെന്റർ ഫോർവേഡിന് പുറമെ ലെഫ്റ്റ് വിങ്ങിലും റൈറ്റ് വിങ്ങിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിവുള്ള താരമാണ് കിയാൻ നസ്സിരി.

ഉചിതമായ തീരുമാനം; യുവതാരത്തിന്റെ കാര്യത്തിൽ കൃത്യമായ നിലപാടെടുത്ത് ബ്ലാസ്റ്റേഴ്‌സ്

സഞ്ജുവിന്റെ തലവര തെളിയുന്നു; ഇനി മറികടക്കേണ്ടത് ഒരൊറ്റ പ്രശ്‌നത്തെ