കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളിൽ ഒരാളാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. പലപ്പോഴായും ഇരു ടീമുകളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടാറുമുണ്ട്. തങ്ങളുടെ ആരാധകക്കൂട്ടായ്മയാണ് ഏറ്റവും വലിയ കൂട്ടം എന്ന് സ്ഥാപിക്കാനാണ് ഇരു ആരാധകരും സോഷ്യൽ മീഡിയയിൽ പോര് നടത്തുന്നത്.
ഇപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണ് ഏറ്റവും മികച്ച ആരാധകക്കൂട്ടമെന്ന് സമ്മതിച്ചിരിക്കുകയാണ് മോഹൻ ബഗാൻ ആരാധകർ.കടുത്ത മോഹൻ ബഗാൻ ആരാധകനും സ്പോർട്സ് പ്രൊഡ്യൂസറുമായ മൗര്യ മോണ്ടാലിന്റെ എക്സ് അക്കൗണ്ടിലെ കുറിപ്പാണ് സംഭവത്തിന് ആധാരം.
നിലവിൽ ഖത്തറിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് നോക്ക്ഔട്ട് പ്രവേശനം ലഭിക്കാതെ പുറത്തായെങ്കിലും ഖത്തറിലെ മലയാളി ആരാധകർ ഏഷ്യകപ്പിലെ ഇന്ത്യയുടെ മത്സരത്തിന് വമ്പൻ പിന്തുണയാണ് നൽകുന്നത്.
ഖത്തർ മഞ്ഞപ്പടയുടെ കീഴിൽ ഖത്തറിൽ ആവേശതിമിർപ്പിലാണ് മലയാളികൾ. ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും ഗാലറി കൈയ്യടക്കിയവരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇത്തരത്തിൽ ഖത്തറിലെ ഇന്ത്യൻ ആരാധകരുടെ ആഘോഷത്തിന്റെ വീഡിയോകൾ പ്രമുഖ കായിക മാധ്യമമായ 90 സ്റ്റോപ്പേജ് പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയിൽ ഇന്ത്യൻ ആരാധകരാണ് എന്നാണ് വിശേഷിപ്പിച്ചതെങ്കിലും മലയാളി ആരാധകരാണ് വീഡിയോയിൽ കൂടുതലും.
ഈ വീഡിയോയാണ് മോഹൻ ബഗാൻ ഫാനും സ്പോർട്സ് പ്രൊഡ്യൂസറുമായ മൗര്യ മോണ്ടാൽ റീ ട്വീറ്റ് ചെയ്തത്. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിലെ മലയാളി ആരാധകരാണ് മികച്ചത് എന്നാണ് മൗര്യ കുറിച്ചത്. മലയാളികൾ എന്നും ഫുട്ബാളിനെ ഇഷ്ടപ്പെടുന്നവരാണ് എന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് അവരെ ഒരുമിപ്പിച്ചെന്നും മൗര്യ കുറിക്കുന്നു.
മഞ്ഞപ്പടാ എന്ന് മൗര്യ പ്രതിപാദിച്ചില്ലെങ്കിക്കും മൗര്യയുടെ ട്വീറ്റ് ബ്ലാസ്റ്റേഴ്‌സ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയെ കുറിച്ചാണെന്ന് മനസിലാക്കാൻ സാധിക്കും.
ഇത്തരത്തിൽ മഞ്ഞപ്പടയാണ് മികച്ച ആരാധകകൂട്ടമെന്ന് വിശേഷിപ്പിച്ച മൗര്യയുടെ ട്വീറ്റിന് താഴെ അതിനെ അംഗീകരിച്ചുള്ള നിരവധി ബഗാൻ ആരാധകരെയും കാണാനാവും.