in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇതൊക്കെയാണ് സൈനിങ്‌; ബയേൺ ഇതിഹാസത്തെ തൂക്കി മോഹൻ ബഗാൻ

ഐഎസ്എല്ലിൽ പണം ഒരു പ്രശ്നമല്ലാത്ത ടീമാണ് മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്. സൂപ്പർ താരങ്ങളെ പണത്തിന്റെ തടസ്സം മറികടന്ന് സ്വന്തമാക്കാൻ ശ്രമിക്കുകയും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ബഗാൻ. അതിനുള്ള റിസൾട്ടും അവർക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബഗാൻ ഒരു വലിയ സൈനിങ്‌ പൂർത്തിയാക്കിയതായുള്ള റിപോർട്ടുകൾ പുറത്ത് വരികയാണ്.

ALSO READ: പുതിയ സൈനിംഗുകൾ എപ്പോൾ? തായ്ലാൻഡിലെ എതിരാളികളാര്? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ..

ബുണ്ടസ്ലീഗ വമ്പന്മാരായ ബയേൺ മ്യുണിക്കിന്റെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കാവുന്ന ഹാവി മാർട്ടിൻസിനെ ബഗാൻ സ്വന്തമാക്കിയതായി റിപോർട്ടുകൾ പുറത്ത് വരികയാണ്. നീണ്ട 9 വർഷം ബയേണിനായി കളിച്ച ഹാവി 2021 ലാണ് ഖത്തർ സ്റ്റാർ ലീഗിലേക്ക് പോകുന്നത്.

ALSO READ; കേരളാ ടാലന്റ്; അണ്ടർ 20 നായകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ഖത്തർ സ്റ്റാർ ലീഗിൽ ഖത്തർ എസ്സിയ്ക്ക് വേണ്ടി പന്ത് തട്ടുന്ന ഹാവിയുടെ കരാർ ഈ സീസണോടെ അവസാനിച്ചതോടെയാണ് ബഗാൻ താരത്തെ റാഞ്ചിയത്. 35 കാരനായ ഹാവി കഴിഞ്ഞ സീസണിൽ ഖത്തർ എസ്സിക്കായി 22 കളികളിൽ നിന്നും 6 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ALSO READ: താങ്ക്യു ഇഷാൻ; താരം മറ്റൊരു ക്ലബ്ബിലേക്ക്

ഡിഫൻസീവ് മിഡ്‌ഫീൽഡാണ് താരത്തിന്റെ പ്രധാന പൊസിഷനെങ്കിലും സെന്റർബാക്കായും താരം കളിക്കാറുണ്ട്.

ALSO READ; സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

2010 ൽ ലോകകപ്പ് കിരീടം,യൂറോ കപ്പ് എന്നിവ നേടിയ ഹാവി ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവ നേടിയിട്ടുണ്ട്.

സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്