in ,

പ്ലേഓഫ് പ്രശ്നങ്ങൾക്കിടെ ഇന്ന് മറ്റൊരു ആവേശ പ്ലേഓഫ് മത്സരം കൂടി, സെമിഫൈനൽ ലൈനപ്പ് ഇന്നറിയാം

നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പ്ലേഓഫ് മത്സരത്തിന് ശേഷം ഇന്ന് ഐഎസ്എലിലെ രണ്ടാം പ്ലേഓഫ് മത്സരം കൊൽക്കത്തയിൽ വെച്ച് അരങ്ങേറുകയാണ്.

നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പ്ലേഓഫ് മത്സരത്തിന് ശേഷം ഇന്ന് ഐഎസ്എലിലെ രണ്ടാം പ്ലേഓഫ് മത്സരം കൊൽക്കത്തയിൽ വെച്ച് അരങ്ങേറുകയാണ്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് സെമിഫൈനൽ ലക്ഷ്യമാക്കി ഹോം ടീമായ എടികെ മോഹൻ ബഗാൻ vs ഒഡിഷ എഫ്സി എന്നിവരാണ് ഏറ്റുമുട്ടുന്നത്.

മത്സരത്തിൽ വിജയിക്കുന്ന ടീം ഹൈദരാബാദ് എഫ്സിയുമായി സെമിഫൈനൽ കളിക്കും. അതേസമയം മുംബൈ സിറ്റി, ഹൈദരാബാദ്, ബാംഗ്ലൂരു എഫ്സി എന്നീ ടീമുകളോടൊപ്പം സെമിയിലെത്തുന്ന അവസാനത്തെ ടീമിനെയും ഇന്നറിയാം.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇതാ..

Possible lineups

  • ATK Mohun Bagan

Vishal Kaith; Asish Rai, Pritam Kotal, Slavko Damjanovic, Subhasish Bose; Glan Martins, Carl McHugh, Manvir Singh, Hugo Boumous, Ashique Kuruniyan; Dimitri Petratos.

  • Odisha FC Amrinder Singh; Shubham Sarangi, Narender Gahlot, Carlos Delgado, Sahil Panwar; Isak Vanlalruatfela, Saul Crespo, Thoiba Singh, Nandhakumar Sekar; Pedro Martin, Diego Mauricio.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ചങ്കുറപ്പോടെ തലയുയർത്തി ആശാനും ടീമും ഇന്ന് വരും?രാജാവിനെ പോലെ സ്വീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌?

അവിടെ വാർ ഇവിടെ റഫറിയെ സഹായിക്കാൻ മൊബൈൽ ഫോൺ.