ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോ ഓരോ ദിവസവും മുന്നേറുബോളും ഒട്ടനവധി ത്രസിപ്പിക്കുന്ന അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത അത്തരമൊരു ട്രാൻസ്ഫർ വാർത്ത വന്നിരിക്കുകയാണ്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൊറോക്കൻ പ്രതിരോധ താരം ഹംസ റെഗ്രഗുയിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. നിലവിൽ ഈ ട്രാൻസ്ഫർ അവസാന ഘട്ടത്തിലാണുള്ളത്.
താരം 2025 വരെ നീളുന്ന കരാറിലായിരിക്കും നോർത്ത് ഈസ്റ്റിലെത്തുക. 26 ക്കാരൻ അവസാനമായി പന്ത് തട്ടിരിക്കുന്നത് മൊറോക്കൻ ക്ലബ്ബായ വൈഡാഡ് കാസബ്ലാങ്കയ്ക്ക് വേണ്ടിയാണ്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 5.2 കോടിയാണ്.
? | NorthEast United FC is all set to complete the signing of Moroccan defender Hamza Regragui, he’ll pen down a deal with the Highlanders till 2025. ?? [@Le360sport] #IndianFootball pic.twitter.com/vsh2xxqsw4
— 90ndstoppage (@90ndstoppage) January 8, 2024
എന്തിരുന്നാലും നോർത്ത് ഈസ്റ്റ് ഇപ്പോൾ മികച്ചൊരു സൈനിങ് തന്നെയാണ് നടത്തിയിട്ടുള്ളത്. താരത്തിന്റെ വരവോടെ ടീം ഒന്നുകൂടി കരുത്തരാക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.