in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐഎസ്എൽ താരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്ബുകളുടെ പോരാട്ടം

പണ്ടൊക്കെ യൂറോപ്പിൽ കരിയർ അവസാനിച്ച താരങ്ങളായിരുന്നു ഐഎസ്എല്ലിൽ പന്ത് തട്ടാനെത്തിയിരുന്നത്. എന്നാലിപ്പോൾ ഐഎസ്എല്ലിൽ കളിക്കുന്ന താരങ്ങൾക്ക് യൂറോപ്പിലും ആവശ്യക്കാറുണ്ട്. അതിന് തെളിവായിരുന്നു സ്റ്റീവൻ മെൻഡോസയെ പോലുള്ള താരങ്ങൾ.

പണ്ടൊക്കെ യൂറോപ്പിൽ കരിയർ അവസാനിച്ച താരങ്ങളായിരുന്നു ഐഎസ്എല്ലിൽ പന്ത് തട്ടാനെത്തിയിരുന്നത്. എന്നാലിപ്പോൾ ഐഎസ്എല്ലിൽ കളിക്കുന്ന താരങ്ങൾക്ക് യൂറോപ്പിലും ആവശ്യക്കാറുണ്ട്. അതിന് തെളിവായിരുന്നു സ്റ്റീവൻ മെൻഡോസയെ പോലുള്ള താരങ്ങൾ.

ഇപ്പോഴിതാ മറ്റൊരു ഐഎസ്എൽ താരത്തിന് വേണ്ടിയും യൂറോപ്പിൽ പോരാട്ടം കടുക്കുകയാണ്. ബംഗളുരു എഫ്സിയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ കുർട്ടിസ് മെയിനിന് വേണ്ടിയാണ് സ്കോട്ടിഷ് ടോപ് ടയർ ടീമുകളുടെ പോരാട്ടം.

സ്കോട്ട്ലാൻഡ് ടോപ് ഡിവിഷൻ ക്ലബ്ബുകളായ ഡുണ്ടീ, മദർവെൽ, സൈന്റ്റ്‌ മീരൻ തുടങ്ങിയ 3 ക്ലബ്ബുകളാണ് 31 കാരനായ സ്ട്രൈക്കർക്ക് വേണ്ടി രംഗത്തുള്ളത്. സ്കോട്ടിഷ് ലീഗിൽ നിന്നാണ് താരം കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ എത്തുന്നത്.

നിലവിൽ താരത്തിന് വേണ്ടി രംഗത്തുള്ള സൈന്റ്റ്‌ മീറന് വേണ്ടി കളിച്ചതിന് ശേഷമാണ് താരം ബംഗളുരുവിൽ എത്തുന്നത്. അതിന് മുമ്പ് താരം മദർ വെൽ എഫ്സിയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബംഗളുരുവിൽ എത്തിയ താരത്തിന് ഇത് വരെ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. 8 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

നേരത്തെ സ്കോട്ടിഷ് ലീഗിൽ കളിച്ച പരിചയം ഉള്ളതിനാലും ബംഗളുരുവിൽ കാര്യമായ പ്രകടനം നടത്താൻ കഴിയാത്തതിനാലും താരം സ്‌കോട്ട്ലാണ്ടിലേക്ക് മടങ്ങാനാണ് സാധ്യത.

മൊറോക്കൻ ഉരുക്ക് കോട്ടയെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്‌🔥…നടത്തിയത് മികച്ച സൈനിങ്….

ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ബ്ലാസ്റ്റേഴ്‌സ് താരത്തിനു കരോലിസ് കൈമാറി😍🔥