ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ബാംഗ്ലൂർ എഫ്സിയോട് പരാജയപ്പെടുന്നത്. വിവാദകരമായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം കളിക്കളത്തിൽ നിന്നും കയറിപോവുകയായിരുന്നു.
എന്തായാലും കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇവാൻ ആശാന് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. 21 മത്സരങ്ങളിൽ നിന്നും 10 ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റാകോസ് തന്റെ അരങ്ങേറ്റ സീസൺ ഗംഭീരം ആക്കിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യയുടെ ഏറ്റവും മികച്ച ഐ എസ് എൽ താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രിയോസ് ഡയമന്റാകോസാണ്. ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ദിമിത്രിയോസിന് കൈമാറി.