ആധുനിക ഫുട്ബോൾ ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാണ് പോർച്ചുഗീസുകാരനായ ഹോസേ മൗറിഞ്ഞോ. നിരവധി വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച അദ്ദേഹം നിലവിൽ ഇറ്റലിയൻ ക്ലബ് എഎസ് റോമയുടെ പരിശീലകനാണ്.
എന്നാൽ മൗറിഞ്ഞോ റോമാ വിട്ട് മറ്റൊരു സൂപ്പർ ക്ലബ്ബിലേക്ക് പോകാനുള്ള സാധ്യതകൾ വർധിച്ച് വരികയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയാണ് മൗറിഞ്ഞോയ്ക്ക് പിന്നാലെയുള്ളത്.
ഈ സീസൺ അവസാനം നിലവിലെ പരിശീലകനായ ഗാൽട്ടിയറെ പുറത്താക്കി മൗറിഞ്ഞോയെ എത്തിക്കാനാണ് പാരീസ് സൈന്റ്റ് ജർമൈൻ ലക്ഷ്യമിടുന്നത്. താരത്തിന്റെ ഏജന്റുമായി പിഎസ്ജി ചർച്ചകൾ നടത്തുകയാണ്.
നേരത്തേ ചെൽസി അദ്ദേഹത്തെ പരിശീലകനായി കൊണ്ട് വരാൻ ശ്രങ്ങൾ നടത്തിയിരുന്നു. എന്നാൽ ചെൽസിയിലേക്ക് പോകാൻ മൗറിഞ്ഞോ തയാറായില്ല. അതിനാൽ റോമയെക്കാൾ ഏറെ ശക്തി കേന്ദ്രമായ പാരിസിൽ അദ്ദേഹം പോകാനുള്ള സാധ്യതകളുണ്ടെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനും മൗറിഞ്ഞോയെ തിരികെയെത്തിക്കാൻ ആഗ്രഹമുണ്ട്. 2010 മുതൽ 2013 വരെ മൗറിഞ്ഞോ റയലിനെ പരിശീലിപ്പിച്ചിട്ടുണ്ട്.