in ,

OMGOMG LOLLOL CryCry

മുംബൈ സിറ്റിയെ വിറപ്പിച്ചു കീഴടങ്ങി നിലവിലെ ഷീൽഡ് ജേതാക്കൾ?

സീസണിൽ തോൽവിയറിയാതെ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ഡെസ് ബക്കിങ്ഹാമിന്റെ മുംബൈ സിറ്റി എഫ്സിയെ വിറപ്പിച്ച് കീഴടങ്ങി ജംഷഡ്പൂര് എഫ്സി.

സീസണിൽ തോൽവിയറിയാതെ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ഡെസ് ബക്കിങ്ഹാമിന്റെ മുംബൈ സിറ്റി എഫ്സിയെ വിറപ്പിച്ച് കീഴടങ്ങി ജംഷഡ്പൂര് എഫ്സി.

ജംഷഡ്പൂരിലെ ജെആർഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ലീഡ് നേടിയ ശേഷമാണ് ജംഷഡ്പൂര് തോൽവി വഴങ്ങിയത്, എങ്കിലും മികച്ച ഫോമിലുള്ള മുംബൈ സിറ്റിക്കെതിരെ മികച്ച പ്രകടനമാണ് എയ്ഡി ബ്രൂത്റോയ്ഡിന്റെ സംഘം കാഴ്ച വെച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 63-മിനിറ്റിൽ മത്സരത്തിൽ ആദ്യ ഗോൾ നേടിയ ജംഷഡ്പൂര് എഫ്സിക്ക് അവസാന നിമിഷങ്ങളിൽ പിഴച്ചു.

മുംബൈ സിറ്റിയെ തോൽപിക്കാമെന്ന് കരുതിയെങ്കിലും കരുത്തുറ്റ പോരാട്ടവീര്യമുള്ള മുംബൈ സിറ്റി 80-മിനിറ്റിൽ ചാങ്തെയിലൂടെ സമനില ഗോൾ നേടി, 86-മിനിറ്റിൽ വിജയഗോളും നേടിയ മുംബൈ സിറ്റി മൂന്നു പോയന്റ് നേടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

16 കളിയിൽ നിന്നും 42 പോയന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് മുംബൈ സിറ്റി എഫ്സി, എന്നാൽ നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സി വെറും 9 പോയന്റുമായി പത്താം സ്ഥാനത്താണ്.

ആരാധകർ സന്തോഷത്തിൽ? ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തി?

ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ശസ്ത്രക്രിയ പൂർത്തിയായി, ഇനി എത്രയും വേഗത്തിൽ തിരിച്ചുവരട്ടെ