in ,

LOVELOVE

ആരാധകർ സന്തോഷത്തിൽ? ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്കിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് സന്തോഷവാർത്ത.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാച്ച് വീക്കിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് സന്തോഷവാർത്ത.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരിക്ക് കാരണം പുറത്തിരുന്ന ക്രോയേഷ്യൻ താരം മാർക്കോ ലെസ്‌കോവിച് പരിശീലനം പുനരാരംഭിച്ചു, എന്നാൽ താരം ഒറ്റക്കാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്, ടീമിനോടൊപ്പമുള്ള കൂട്ടായ പരിശീലനം നടത്താനായിട്ടില്ല.

ഇന്ന് വൈകുന്നേരം കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനത്ത് മാർക്കോ ലെസ്‌കോവിച് വ്യക്തിഗതമായ പരിശീലനമാണ് ആരംഭിച്ചത്.

എങ്കിലും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരായ മത്സരത്തിൽ താരം കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. കാഫ് ഇഞ്ചുറി കാരണമാണ് ലെസ്‌കോവിച് പുറത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ലെസ്‌കോവിചിന്റെ അഭാവം കാരണം ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിന് അത്ര മികച്ച പ്രകടനം നടത്താനായില്ല, മാത്രമല്ല രണ്ട് മത്സരങ്ങളും തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഏഴ് ഗോളുകളാണ് വാങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചി ചെന്നൈയിൻ എഫ്സി..

മുംബൈ സിറ്റിയെ വിറപ്പിച്ചു കീഴടങ്ങി നിലവിലെ ഷീൽഡ് ജേതാക്കൾ?