in ,

CryCry AngryAngry OMGOMG LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചി ചെന്നൈയിൻ എഫ്സി..

ജനുവരി ട്രാൻസ്ഫർ വിൻഡോ ജാലകത്തിൽ ടീമിനെ മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുവാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.

ജനുവരി ട്രാൻസ്ഫർ വിൻഡോ ജാലകത്തിൽ ടീമിനെ മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുവാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും ഒരു യുവമിഡ്‌ഫീൽഡ് താരത്തെ ചിരവൈരികളായ ചെന്നൈയിൻ എഫ്സി ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ 20-വയസുകാരനായ ഇന്ത്യൻ മിഡ്‌ഫീൽഡർ ഗിവ്സൻ സിങ്ങിനെയാണ് ചെന്നൈയിൻ എഫ്സി ടീമിലെത്തിച്ചത്, അതേസമയം ഇതിനകം തന്നെ താരം ചെന്നൈയിലാണുള്ളത്.

അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീം താരങ്ങളായിരുന്ന പ്രശാന്ത്, വിൻസി ബാരറ്റോ എന്നിവരെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കിയിരുന്നു, ഇവർക്ക് പിറകെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റൊരു താരത്തെ ചെന്നൈയിൻ ടീമിലെത്തിച്ചത്.

ഫെബ്രുവരി 7-ന് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ എഫ്സി മത്സരം നടക്കുന്നുണ്ട്, ഈ മത്സരത്തിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

സന്തോഷവാർത്ത? മാർക്കോ ലെസ്‌കോവിച് തിരികെയെത്തുന്നു?അപ്ഡേറ്റ് ഇതാ..

ആരാധകർ സന്തോഷത്തിൽ? ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചെത്തി?