in ,

LOVELOVE

സന്തോഷവാർത്ത? മാർക്കോ ലെസ്‌കോവിച് തിരികെയെത്തുന്നു?അപ്ഡേറ്റ് ഇതാ..

പരാജയമറിയാതെ വന്ന എട്ട് മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിസ് ചെയ്തത് അവരുടെ സൂപ്പർ താരമായിരുന്ന ലെസ്‌കോവിചിന്റെ അഭാവമാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും വാർത്ത നൽകി ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

പരാജയമറിയാതെ വന്ന എട്ട് മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിസ് ചെയ്തത് അവരുടെ സൂപ്പർ താരമായിരുന്ന ലെസ്‌കോവിചിന്റെ അഭാവമാണ്.

കാഫ് ഇഞ്ചുറി ബാധിച്ച് പുറത്തിരിക്കുന്ന താരം ഇതുവരെ പരിശീലനത്തിന് പോലും തിരികെയെത്തിയിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകിയിരുന്നു.

എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മാർക്കോ ലെസ്‌കോവിച് ഇന്ന് അല്ലെങ്കിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പം പരിശീലനം പുനരാരംഭിക്കുമെന്നാണ് മാർക്കസ് പറയുന്നത്.

ഞായറാഴ്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്കെതിരെ കൊച്ചിയിൽ വെച്ച് ഐഎസ്എൽ മത്സരം അരങ്ങേറുമ്പോൾ ലെസ്‌കോവിച് തിരികെ കളികളത്തിൽ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന് ഇത് സുവർണ്ണാവസരം? നേടാനാകുമോ വിജയം?

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചി ചെന്നൈയിൻ എഫ്സി..