in ,

LOLLOL LOVELOVE

മുംബൈ സിറ്റി കോച്ച് മറ്റൊരു ക്ലബ്ബിലേക്ക്?

അപ്പോഴും ഡെസ് ബക്കിംഗ്ഹാം നിലവിലെ സീസണിന്റെ പകുതിയിൽ മുംബൈ വിടുമെന്ന് ഒട്ടനവധി അഭ്യൂഹംങ്ങൾ വരുന്നുണ്ട്. എന്നാൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോ ഇതിനെ ചൊല്ലി രംഗത്ത് വന്നിട്ടുണ്ട്

സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി കാഴ്ച്ചവെക്കുന്നത്. ഒമ്പതാം സീസണിൽ കിരീടം നേടാൻ സാത്യതയുള്ളൊരു ടീം കൂടിയാണ് മുംബൈ സിറ്റി എഫ്സി. ടീമിനെ ഇത്രെയും മികച്ച രീതിയിലാക്കിയതിൽ ഏറ്റവും വലിയ പങ്ക് വഴിച്ചത് പരിശീലകൻ ബക്കിംഗ്ഹാമ് തന്നെയാണ്.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി പരിശീലകൻ ഡെസ് ബക്കിംഗ്ഹാം ഈ സീസൺ അവസാനത്തോടെ മുംബൈ വിട്ടേക്കും. പരിശീലകൻ അടുത്ത സീസണിൽ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റി എഫ്‌സിയുടെ അടുത്ത മുഖ്യ പരിശീലകനാവും എന്നാണ് റിപ്പോർട്ട്‌.

അപ്പോഴും ഡെസ് ബക്കിംഗ്ഹാം നിലവിലെ സീസണിന്റെ പകുതിയിൽ മുംബൈ വിടുമെന്ന് ഒട്ടനവധി അഭ്യൂഹംങ്ങൾ വരുന്നുണ്ട്. എന്നാൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോ ഇതിനെ ചൊല്ലി രംഗത്ത് വന്നിട്ടുണ്ട്.

“സീസണിന്റെ പകുതിയിൽ ഡെസ് ബക്കിംഗ്ഹാം വിടും എന്ന് തോന്നുന്നില്ല മുംബൈ സിറ്റി ഐഎസ്എല്ലിൽ മികച്ച പ്രകടനമാണ് നടത്തുന്നത്, കിരീടങ്ങൾ പിന്തുടരുകയാണ്. ഇവിടെ ഒന്നും വേരോടെ പിഴുതെറിയുന്നത് ബുദ്ധിയാണെന്ന് കരുതരുത്. ഒരുപക്ഷേ അടുത്ത സീസണിൽ പോയേക്കാം” മാർക്കസ് മെർഗുൽഹാവോ ട്വീറ്റ് ചെയ്തു.

മെൽബൺ സിറ്റി എഫ്‌സി പരിശീലകൻ പാട്രിക് കിസ്‌നോർബോ ക്ലബ്‌ വിട്ടത്തോടെയാണ് മെൽബൺ സിറ്റിയുടെ കണ്ണുകൾ ഡെസ് ബക്കിംഗ്ഹാമിന് നേരെ തിരിഞ്ഞത്. ബക്കിംഗ്ഹാമ് 2021ൽ മെൽബൺ സിറ്റി എഫ്‌സിയുടെ സഹ പരിശീലകൻ കൂടിയായിരുന്നു.

എന്തിരുന്നാലും ഐഎസ്എലിന്റെ ഏഴാം റൗണ്ട് വരെ നോക്കുമ്പോൾ മുംബൈ +12 എന്ന ഗോൾ ഡിഫറെൻസോടെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. ഒപ്പം ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം കൂടിയാണ് മുംബൈ(20 ഗോളുകൾ).

സ്കലോണിയുടെ അർജന്റീനയെ ഇന്ത്യയും വീഴ്ത്തിയിട്ടുണ്ട്

അക്കാര്യത്തിൽ റൊണാൾഡോയെ പിന്നിലാക്കാൻ മെസ്സിക്ക് എളുപ്പം സാധിക്കില്ല