in , ,

LOLLOL LOVELOVE AngryAngry

ഖത്തറിൽ ആര് കിരീടം നേടും?; ഇതാ ലോകപ്രശ്‌സ്ത മാധ്യമത്തിന്റെ സർവേ ഫലം

സർവേയിൽ പങ്കടുത്തവരിൽ 50 ശതമാനവും യൂറോപ്പിൽ നിന്നുള്ളവരാണ് വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് 15 ശതമാനവും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 10 ശതമാനവും ആളുകളാണ് സർവേയിൽ പങ്കെടുത്തത്.ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും പാനലിൽ പങ്കാളിത്തമുണ്ടായിരുന്നു

ഖത്തർ ലോകകപ്പിൽ ബ്രസീൽ കിരീടം ഉയർത്തുമെന്ന് റോയിട്ടേയ്സ് അഭിപ്രായ സർവേ.പ്രമുഖ വാർത്ത ഏജൻസിയായ റോയിറ്റേഴ്സ്‌ 2010 ലെ ലോകകപ്പിലും നടത്തിയ പ്രവചനവും ശരിയായിരുന്നു.

ലോകമൊട്ടാകെയുള്ള 135 ഫുട്ബോൾ വിദഗ്ദരെ ഉൾപ്പെടുത്തിയ പാനലിലാണ് ബ്രസീൽ കിരീടം നേടുമെന്ന് റോയിറ്റേഴ്സ് പ്രവചിച്ചത്.

ഏറ്റവും ഒടുവിൽ 2002ലാണ് ബ്രസീൽ ലോകകപ്പ് കിരീടം ഉയർത്തിയത്.5 തവണയാണ് ബ്രസീൽ ഇതുവരെ ലോകകപ്പ് ചാമ്പ്യൻമാരായത്.
എല്ലാ ലോകകപ്പിലും കളിച്ച ടീം എന്ന നേട്ടവും ബ്രസീലിനുണ്ട്.ലോകത്തെ ഏറ്റവും മികച്ച ടീം തന്നെയാണ് എന്ന കാര്യത്തിലും സംശയമില്ല.

സർവേയിൽ പങ്കടുത്തവരിൽ 50 ശതമാനവും യൂറോപ്പിൽ നിന്നുള്ളവരാണ് വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് 15 ശതമാനവും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 10 ശതമാനവും ആളുകളാണ് സർവേയിൽ പങ്കെടുത്തത്.ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും പാനലിൽ പങ്കാളിത്തമുണ്ടായിരുന്നു.

2010 ൽ നടന്ന റോയിട്ടേയ്സ് സർവേ ഫലമാണ് അവസാനമായി ലോകകപ്പ് കിരീട ജോതകളെ ശരിയായി പ്രവചിച്ചത്.ഇത്തവണ ശക്തമായ ഒരു നിരയുമായാണ് ബ്രസീൽ ഖത്തറിൽ എത്തുന്നത് ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ കളിക്കുന്നവരാണ് ബ്രസീലിലെ എല്ലാ താരങ്ങളും.ഖത്തറിൽ എന്ത്‌ സംഭവിക്കും എന്ന് കാത്തിരുന്നു കാണാം.

മത്സരദിനങ്ങളിൽ കാണുന്ന മഞ്ഞകടലിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു

ലിവർപൂൾ ക്ലബ്ബിനെ വാങ്ങാൻ അംബാനിയുടെ നീക്കം