in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മത്സരദിനങ്ങളിൽ കാണുന്ന മഞ്ഞകടലിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു

ഈ ജൈത്ര യാത്ര ഇനിയും തുടരാനാകും എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് ഒരു അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ കുറിച്ച് സംസാരിക്കുകയുണ്ടായി

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് എഫ്സി ഗോവയെ രാത്രി നേരിടാൻ പോവുകയാണ്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ വിഴ്ത്തികൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ എത്തിയിരിന്നു.

ഈ ജൈത്ര യാത്ര ഇനിയും തുടരാനാകും എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് ഒരു അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ മണ്ണിൽ കളിക്കുന്നത് വ്യക്തിപരമായി വലിയ സന്തോഷമാണെനന്നും മഞ്ഞക്കടലും അവരുടെ പിന്തുണയും കാണുന്നതാണ് പിച്ചിൽ എന്തെങ്കിലും അധികമായി നൽകാൻ തന്റെ ടീമിനെ നയിക്കുന്നതെന്നും ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു.

“വ്യക്തിപരമായി എനിക്ക് ഇത് വളരെ ഇഷ്ടമാണ്. ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ മഞ്ഞ ജഴ്‌സിയുടെ കടൽ കാണുകയും ജനങ്ങളുടെ വലിയ പിന്തുണ അറിയുകയും ചെയ്യുന്നു. ആ തോന്നൽ എനിക്കിഷ്ടമാണ്. ഞങ്ങളുടെ ആൾക്കൂട്ടത്തിന് മുന്നിൽ കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്, കാരണം അത് ആവേശവും സ്നേഹത്തിന്റെ വികാരവും നൽകുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് എന്തെങ്കിലും അധികമായി നൽകാനുള്ള ഒരു പ്രചോദനമാണ്.”എന്നാണ് പരിശീലകൻ പറഞ്ഞത്.

എന്തിരുന്നാലും ജയത്തിൽ കുറഞ്ഞതോന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആഗ്രഹിക്കില്ല. 2016ന് ശേഷം ഗോവയെ തോൽപിക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ഈ മോശം റെക്കോർഡ് തകർക്കാൻകൂടിയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. ഇന്നത്തെ മത്സരം ജയിക്കുവാണേൽ അഞ്ചാം സ്ഥാനത്ത് എത്തുവാൻ വരെ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്.

ആവേശത്തിരയുമായി ഗോവൻ ആരാധകർ കൊച്ചിയിലേക്ക്?

ഖത്തറിൽ ആര് കിരീടം നേടും?; ഇതാ ലോകപ്രശ്‌സ്ത മാധ്യമത്തിന്റെ സർവേ ഫലം