ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. എന്തിരുനാലും മത്സരത്തിന് മുൻപേ തന്നെ ആരാധകർ വളരെയധികം ആവേശത്തിലാണ്.
റിപ്പോർട്ടുകൾ പ്രകാരം എഫ്സി ഗോവയുടെ 200ഓളം ആരാധകരാണ് നിലവിൽ കൊച്ചിയിലെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നത്. “ഞങ്ങൾ ഉസ്സോ കേരളത്തിലേക്ക് കൊണ്ടുവരുന്നു” എന്ന തലകെട്ടോടെ എഫ്സി ഗോവയുടെ ആരാധകർ കൊച്ചിയിലേക്ക് വരുന്നതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
കൊച്ചിയിൽ ഇന്ന് ഗോവയുടെ ആരാധകരുടെ എണ്ണം ഇനിയും കൂടും എന്നാണ് റിപ്പോർട്ടുകൾ. എന്തിരുന്നാലും ഇന്ന് മൈതാനത്തിനപ്പുറം ഗാലറിയിലും വാശിയേറും എന്ന് ഇതോടെ ഉറപ്പായി.
സീസണിലെ മൂന്നാം വിജയം ലക്ഷ്യംവെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയെ നേരിടാൻ പോവുന്നത്. ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്ത് വരെ എത്താനുള്ള അവസരമുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ പരിക്കുകളോന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ.