in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പിഴവുകൾ പറ്റുന്നത് എവിടെയാണെന്ന് ദിമിത്രിയോസ് പറയുന്നു

മുന്നേറ്റങ്ങൾ ഫലപ്രാപ്തിയിലെത്തേണ്ട മൈതാനത്തെ ഫൈനൽ തേഡിൽ ബ്ലാസ്റ്റേഴ്സ് ചിലതു മിസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ബ്ലാസ്റ്റേഴ്‌സ് നല്ല നീക്കങ്ങൾ മെനയുന്നുണ്ടുമെന്നും പക്ഷെ തിരിച്ചടിക്കാനുള്ള ശ്രമത്തിൽ ബ്ലാസ്റ്റേഴ്‌സിന് ചില പിഴവുകൾ പറ്റിയിട്ടുണ്ട് എന്നും അവിടെയാണ് ആത്മവിശ്വാസത്തിന്റെ പ്രാധാന്യം എന്നും താരം പറഞ്ഞു

നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിഴ്ത്തിയ ആത്മവിശ്വാസത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നാളെ എഫ്സി ഗോവയെ നേരിടും. രാത്രി 7:30ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.

മത്സരത്തിന് മുന്നോടിയായി നടന്ന ആഭിമുഖ്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പതാം നമ്പർ താരം ഡിമിട്രിയോസ് ഡയമന്റകോസ് ആത്മവിശ്വാസമാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമെന്ന് ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ പറഞ്ഞു.

മുന്നേറ്റങ്ങൾ ഫലപ്രാപ്തിയിലെത്തേണ്ട മൈതാനത്തെ ഫൈനൽ തേഡിൽ ബ്ലാസ്റ്റേഴ്സ് ചിലതു മിസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ബ്ലാസ്റ്റേഴ്‌സ് നല്ല നീക്കങ്ങൾ മെനയുന്നുണ്ടുമെന്നും പക്ഷെ തിരിച്ചടിക്കാനുള്ള ശ്രമത്തിൽ ബ്ലാസ്റ്റേഴ്‌സിന് ചില പിഴവുകൾ പറ്റിയിട്ടുണ്ട് എന്നും അവിടെയാണ് ആത്മവിശ്വാസത്തിന്റെ പ്രാധാന്യം എന്നും താരം പറഞ്ഞു.

“നമ്മൾ നല്ല നീക്കങ്ങൾ മെനയുന്നുണ്ട്. പക്ഷേ ഗോൾ വഴങ്ങിയശേഷം തിരിച്ചടിക്കാനുള്ള ശ്രമത്തിൽ നമുക്കു ചില പിഴവുകൾ പറ്റിയിട്ടുണ്ട്. അവിടെയാണ് ആത്മവിശ്വാസത്തിന്റെ പ്രാധാന്യം. പ്രസിങ്ങും പാസിങ്ങും തമ്മിലൊരു സന്തുലിതാവസ്ഥ വേണം. 90 മിനിറ്റും പ്രസിങ് പ്രായോഗികമല്ല”

ഒപ്പം പൊസഷൻ ഗെയിമിനു മുൻതൂക്കം നൽകേണ്ടതുണ്ടോ? അതോ പ്രത്യാക്രമണം? എന്ന ചോദ്യത്തിന് താരം മറുപടിയായി പറഞ്ഞത് പൊസഷൻ ഗെയിമിനോടാണ് തനിക്കി കൂടുതൽ ഇഷ്ടമെന്നും പന്തു കളയാതെ കളിക്കുമ്പോൾ കളിയുടെ നിയന്ത്രണം നമുക്കായിരിക്കും പക്ഷേ പ്രത്യാക്രമണത്തിനും പ്രാധാന്യമുണ്ട് എന്നുമാണ് താരം പറഞ്ഞത്.

“പൊസഷൻ ഗെയിമിനോടാണ് എനിക്കു കൂടുതൽ ഇഷ്ടം. പന്തു കളയാതെ കളിക്കുമ്പോൾ കളിയുടെ നിയന്ത്രണം നമുക്കായിരിക്കും. പക്ഷേ പ്രത്യാക്രമണത്തിനും പ്രാധാന്യമുണ്ട്. ആക്രമിക്കുമ്പോൾ കൂട്ടമായി ആക്രമിക്കുക, പ്രതിരോധിക്കുമ്പോഴും ടീമായിത്തന്നെ വേണം”

എന്തിരുന്നാലും ഏറെ ആകാംഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട നാളത്തെ മത്സരത്തെ നോക്കി കാണുന്നത്. അവരെ വിജയത്തിൽ കുറച്ചത് ഒന്നും ആഗ്രഹിക്കുന്നുമില്ല.

കളി കഴിയും മുൻപ് ഇവാൻ മൈതാനം വിട്ടതിനു കാരണം ഇതാണ്

ആവേശത്തിരയുമായി ഗോവൻ ആരാധകർ കൊച്ചിയിലേക്ക്?