in , ,

AngryAngry LOVELOVE CryCry OMGOMG LOLLOL

എല്ലാം അവന്റെ കളികൾ;എംബാപ്പെയ്ക്കെതിരെ ഒളിയമ്പുമായി നെയ്മർ

നെയ്മർക്ക് പി എസ് ജിയിൽ തുടരാൻ താല്പര്യമുണ്ടായിരുന്നു വെന്നും എന്നാൽ നെയ്മറെ പി എസ് ജിയിൽ നിന്ന് പുറത്താക്കിയത് എംബാപ്പയുടെ നീക്കങ്ങളായിരുന്നു എന്നാണ് പുതിയ ചർച്ചകൾ. ഇതിനെ സാധൂകരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് നെയ്മർ ലൈക് ഇടുകയും ചെയ്തിട്ടുണ്ട്.

സൂപ്പർതാരം നെയ്മർ പി എസ് വിട്ട സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് ചേക്കേറിയിരിക്കുകയാണ്. രണ്ടു വർഷത്തെ കരാറിലാണ് താരം അൽ ഹിലാലിനൊപ്പം ചേർന്നിരിക്കുന്നത്.

നെയ്മർ ആരാധകരെ സംബന്ധിച്ച് വളരെ നിരാശയിലാഴ്ത്തുന്ന കാര്യമാണിത്. കാരണം നെയ്മർ യൂറോപ്പിൽ തുടരാൻ ആരാധകർ ആഗ്രഹിച്ചിരുന്നു.

എന്നാൽ ആരാധകർക്കിടയിൽ ഇപ്പോൾ മറ്റു ചില ചർച്ചകൾ കൂടി നടക്കുകയാണ്. നെയ്മർക്ക് പി എസ് ജിയിൽ തുടരാൻ താല്പര്യമുണ്ടായിരുന്നു വെന്നും എന്നാൽ നെയ്മറെ പി എസ് ജിയിൽ നിന്ന് പുറത്താക്കിയത് എംബാപ്പയുടെ നീക്കങ്ങളായിരുന്നു എന്നാണ് പുതിയ ചർച്ചകൾ. ഇതിനെ സാധൂകരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് നെയ്മർ ലൈക്ക ഇടുകയും ചെയ്തിട്ടുണ്ട്.

‘ഫിക്വയിപുട്ടോമെസ്മോ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിൽ പറയുന്നത് നെയ്മറെ വിറ്റഴിക്കാൻ എംബാപ്പെ നേരത്തെ പി എസ് ജി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. നെയ്മർ അൽ ഹിലാലിലേക്ക് പോയെന്നു ഉറപ്പായത്തോടെയാണ് എംബാപ്പെ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് സന്തോഷത്തോടെ തിരിച്ചെത്തിയത് എന്നുമാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിന് നെയ്മർ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പോസ്റ്റിന് നെയ്മർ ലൈക്കടിച്ചതോടെ നെയ്മർ പി എസ് ജിയിൽ നിന്ന് പുറത്ത് ചാടിക്കാൻ എംബാപ്പെ ചില നീക്കങ്ങൾ നടത്തിയിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ നെയ്മർ ആരാധകർ എംബാപ്പെയ്ക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്.

അർജന്റൈൻ കൊടുങ്കാറ്റ് കൊച്ചിയിൽ വീശിയടിച്ചേക്കും??ട്രാൻസ്ഫർ സാധ്യതകൾ കൂടുന്നു?

ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ഇനി വിദേശ യുവ താരങ്ങൾ പുതിയ സൈനിങ് സൂചന മാത്രം?