in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അർജന്റൈൻ കൊടുങ്കാറ്റ് കൊച്ചിയിൽ വീശിയടിച്ചേക്കും??ട്രാൻസ്ഫർ സാധ്യതകൾ കൂടുന്നു?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ സെന്റർ ബാക് പൊസിഷനിലേക്ക് പുതിയൊരു വിദേശ താരത്തിന് എത്തിച്ചിരുന്നു, താരത്തിന്റെ സൈനിംഗ് ഒഫീഷ്യലായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുകയും ചെയ്തു.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ സെന്റർ ബാക് പൊസിഷനിലേക്ക് പുതിയൊരു വിദേശ താരത്തിന് എത്തിച്ചിരുന്നു, താരത്തിന്റെ സൈനിംഗ് ഒഫീഷ്യലായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുകയും ചെയ്തു.

മോണ്ടിനെഗ്രോ താരമായ മിലോസിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഇതുകൂടാതെ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റനിര വിദേശ താരത്തിനെ കൂടി ടീമിനെത്തിക്കുവാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് അർജന്റീനിൽ നിന്നുള്ള ഒരു മുന്നേറ്റ നിര താരത്തിന് വേണ്ടി ഓഫർ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്പെയിനിലെ ലാലിഗ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന ഐബർ ക്ലബ്ബിന്റെ താരമായ 31 കാരൻ ഗുസ്താവോ ബ്ലാങ്കോ എന്ന താരത്തിനുവേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ടെന്ന് സ്പെയിനിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ റിപ്പോർട്ട്. തന്റെ കരിയറിൽ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിന് പരിചയസമ്പത്തുമുണ്ട്.

അർജന്റീനയിൽ നിന്നുള്ള ഈ ലാറ്റിനമേരിക്കൻ സ്ട്രൈക്കർക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ഓഫർ സമർപ്പിച്ചു എന്ന ട്രാൻസ്ഫർ റൂമർ ശക്തമായി പുറത്തു വരുന്നുണ്ട്. എന്നാൽ താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓഫർ സ്വീകരിക്കുകയും തുടർന്ന് നടക്കുന്ന ചർച്ചകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്താൽ കൊച്ചിയിൽ ഒരു അർജന്റീന കൊടുങ്കാറ്റ് വീശി അടിക്കുന്നത് കാണാനുള്ള ഭാഗ്യം നമുക്കുണ്ടായേക്കാം.

ബ്ലാസ്റ്റേഴ്സിനോട് പകവീട്ടി മലയാളി താരം?പിന്തുണ നൽകി പെരേര ഡയസ് രംഗത്ത് വന്നു?

എല്ലാം അവന്റെ കളികൾ;എംബാപ്പെയ്ക്കെതിരെ ഒളിയമ്പുമായി നെയ്മർ