സൂപ്പർ താരം നെയ്മറും പിഎസ്ജിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ ഫുട്ബാൾ ലോകത്ത് ചൂട് പിടിക്കുകയാണ്. നെയ്മറെ പിഎസ്ജി വിറ്റഴിക്കാൻ ശ്രമിക്കുന്നുവെന്നും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി താരത്തെ വിൽക്കുമെന്നുമാണ് റിപോർട്ടുകൾ. നെയ്മറെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് ചെൽസി രംഗത്തുണ്ടെന്നും വാർത്തകളുണ്ട്.
എന്നാലിപ്പോൾ നെയ്മറുടെ പിഎസ്ജി ഭാവിയുമായി ബന്ധപ്പെട്ട് പുതിയ റിപോർട്ടുകൾ കോടി പുറത്ത് വരികയാണ്. ഫ്രഞ്ച് ക്ലബ് പി എസ് ജിയിൽ തുടരാനാണ് ബ്രസീൽ സൂപ്പര്‍താരം നെയ്മറിന്‍റെ തീരുമാനമെന്നാണ് പുതിയ റിപോർട്ടുകൾ.
തന്‍റെ കരാര്‍ അവസാനിക്കുന്നത് വരെ പിഎസ്‌ജിയിൽ തന്നെ തുടരാനാണ് നെയ്മറുടെ പുതിയ തീരുമാനമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027 വരെയാണ് നെയ്മർക്ക് പിഎസ്ജിയിൽ കരാറുള്ളത്.
പിഎസ്ജിയ്ക്ക് ഒരു ചാമ്പ്യൻസ്ലീഗ് കിരീടം നേടിക്കൊടുക്കലാണ് നെയ്മറിന്റെ തീരുമാനമെന്നും അത് വരെ ക്ലബ്ബിൽ തുടരാനാണ് നെയ്മറിന്റെ ആഗ്രഹമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നെയ്മറിന്‍റെ അടുത്ത സുഹൃത്തായ ലിയോണൽ മെസി ഈ സീസണിനൊടുവിൽ പി എസ് ജി വിട്ടാലും ക്ലബിൽ തുടരാനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്‍റെ തീരുമാനം.
2017ൽ ബാഴ്സലോണയിൽ നിന്ന് അന്നത്തെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മര്‍ ജൂനിയറെ പി എസ് ജി റാഞ്ചിയത്. പിഎസ്ജിക്ക് വേണ്ടി 112 മത്സരങ്ങളിൽ താരം 82 ഗോളും നേടി.