നിലവിലെ ഐ സ് എൽ ചാമ്പ്യന്മാരായ ഐ ടി കെ മോഹൻ ബഗാൻ ഇനി അടുത്ത സീസൺ മുതൽ പുതിയ പേരിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ പന്ത് തട്ടും.
2022-23 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടം ചൂടിയതിന് പിന്നാലെ ക്ലബ്ബിന്റെ പുതിയ പേര് പ്രഖ്യാപിച്ച് എടികെ മോഹൻ ബഗാൻ ഉടമസ്ഥനായ സഞ്ജീവ് ഗോയങ്ക. അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നായിരിക്കും ക്ലബ്ബിന്റെ പേരെന്നാണ് ഗോയങ്ക പ്രഖ്യാപിച്ചത്. ഇതോടെ എടികെ മോഹൻ ബഗാൻ എന്ന പേരിൽ അവർ ഇറങ്ങുന്ന അവസാന സീസണായി മാറി ഇത്തവണത്തേത്.
ഇന്ത്യൻ ഫുട്‍ബോളിലെ ഏറ്റവും വലിയ ശക്തിയായ മോഹൻ ബഗാൻ എന്ന പരമ്പരാഗത ഐ ലീഗ് ക്ലബ്ബുമായി ലയിച്ചാണ് അവർ ഐ ടി കെ മോഹൻ ബഗാൻ ആയി മാറിയത്.
” ഇത് വളരെ ചെറിയ ഒരു പ്രഖ്യാപനമാണ്. എന്നാൽ കാര്യമായ ഒന്നാണ്. ഇനി മുതൽ എടികെ മോഹൻ ബഗാൻ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന പേരിലേക്ക് മാറുകയാണ്. പേരുമാറ്റം പ്രഖ്യാപിക്കുന്നതിനായി ഐ എസ് എൽ ഫൈനൽ വിജയത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. വിജയം ഈ വിവരം പരസ്യമാക്കാനുള്ള അവസരം ഒരുക്കി.” എടികെ മോഹൻ ബഗാന്റെ ഐ എസ് എൽ ഫൈനൽ വിജയത്തിന് ശേഷം സഞ്ജീവ് ഗോയങ്ക പറഞ്ഞു.