in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

അടുത്ത മത്സരത്തിന് മെസ്സിയില്ല; കാരണം വ്യക്തമാക്കി സ്കലോണി

അർജന്റീയുടെ അടുത്ത മത്സരം തിങ്കളാഴ്ച ഇന്തോനേഷ്യയോടാണ്. ഇന്തോനേഷ്യക്കെതിരായ മത്സരത്തില്‍ മെസി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. മെസിക്കൊപ്പം ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവരും ജക്കാര്‍ത്തയില്‍ കളിക്കില്ലെന്ന് സ്‌കലോണി വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തില്‍ മികച്ച വിജയം നേടാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മെസിയുടെയും സംഘത്തിന്റെയും വിജയം. യോണല്‍ മെസിയും ജര്‍മന്‍ പസ്സെല്ലയുമാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ഇരുപാതികളിലുമായിട്ടാണ് അര്‍ജന്റീന ഗോള്‍ നേടിയത്.

ണ്ട് മിനിറ്റ് തികയും മുന്‍പായിരുന്നു മെസിയുടെ ഗോള്‍. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് മെസി ഡി ബോക്‌സില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു. മെസിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.

അർജന്റീയുടെ അടുത്ത മത്സരം തിങ്കളാഴ്ച ഇന്തോനേഷ്യയോടാണ്. ഇന്തോനേഷ്യക്കെതിരായ മത്സരത്തില്‍ മെസി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. മെസിക്കൊപ്പം ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവരും ജക്കാര്‍ത്തയില്‍ കളിക്കില്ലെന്ന് സ്‌കലോണി വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് അര്‍ജന്റീന – ഇന്തോനേഷ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതരായതിനാലാണ് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതെന്ന് സ്‌കലോണി വ്യക്തമാക്കി.

അതെ സമയം ഇന്നലെ അർജന്റീന നിരയിൽ അലയാന്ദ്രോ ഗര്‍ണാച്ചോ അരങ്ങേറ്റം കുറിച്ചു. 74-ാം മിനിറ്റില്‍ നിക്കോളാസ് ഗൊണ്‍സാലസിന് പകരമാണ് ഗര്‍ണാച്ചോ കളിക്കളത്തില്‍ ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മികച്ച പ്രകടനത്തോടെയാണ് പതിനെട്ടുകാരനായ ഗര്‍നാച്ചോ അര്‍ജന്റൈന്‍ ടീമിലെത്തിയത്.

ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി മെസ്സിയുടെ അസാധ്യ ഡ്രിബ്ലിൾ; വിഡിയോ കാണാം

ആഴ്ചകൾക്ക് ശേഷം വീണ്ടുമൊരു സൈനിങ്‌ നടത്തി ബ്ലാസ്റ്റേഴ്‌സ്