in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആഴ്ചകൾക്ക് ശേഷം വീണ്ടുമൊരു സൈനിങ്‌ നടത്തി ബ്ലാസ്റ്റേഴ്‌സ്

ഐ ലീഗ് ക്ലബ് ട്രാവു എഫ്സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. മണിപ്പൂർ സ്വദേശിയായ ഈ 22 കാരൻ മധ്യ നിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ്.കഴിഞ്ഞ സീസണിൽ ട്രാവു എഫ്സിയുടെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബികാഷ്. താരം കഴിഞ്ഞ സീസണിൽ 3 ഗോളുകളും നേടിയിരുന്നു.

ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോഷുവ സെറ്റിരിയോയ്ക്കും പ്രീതം കോട്ടലിനും പ്രബീർ ദാസിനും ശേഷം മറ്റൊരു താരത്തെ കൂടി സൈൻ ചെയ്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. യുവ ഇന്ത്യൻ മിഡ്ഫീൽഡർ ബികാഷ് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐ ലീഗ് ക്ലബ് ട്രാവു എഫ്സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. മണിപ്പൂർ സ്വദേശിയായ ഈ 22 കാരൻ മധ്യ നിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ്.കഴിഞ്ഞ സീസണിൽ ട്രാവു എഫ്സിയുടെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബികാഷ്. താരം കഴിഞ്ഞ സീസണിൽ 3 ഗോളുകളും നേടിയിരുന്നു.

താരവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ കരാറില്ലെത്തിയെങ്കിലും താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജോഷുവ സെറ്റിരിയോ, പ്രബീർ ദാസ് എന്നിവരുടെ സൈനിങ്‌ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇത് വരെ പ്രഖ്യാപിച്ചിട്ടുള്ളു. പ്രീതം കോട്ടലിന്റെയും ബികാഷ് സിംഗിന്റെയും വരവ് വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചേക്കാം.

മധ്യനിരയിലേക്ക് ബികാഷ് സിംഗ് വരുന്നതോട് കൂടി നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ കളിക്കുന്ന ആയുഷ് ആധികാരി, ഗിവ്സൺ സിങ് എന്നിവരെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യതകളുമുണ്ട്. ഇവർക്ക് പകരക്കാരനായാണ് ബികാശിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

അതെ സമയം ബികാശിന് ആയുഷ് അധികാരിയെ പോലെയും ഗിവ്സൺ സിംഗിനെ പോലെയും ടീമിൽ അവസരം ലഭിക്കാത്ത സാഹചര്യം വരുമോ എന്ന ഭയം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്. മധ്യ നിരയിൽ പ്രധാനമായും ജീക്സൻ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കുന്നത്. കൂടാതെ മലയാളി താരം വിബിൻ മോഹൻ, ഡാനിഷ് ഫാറൂഖി എന്നിവരെയൊക്കെ മറികടന്ന് വേണം ബികാശിന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ.

അടുത്ത മത്സരത്തിന് മെസ്സിയില്ല; കാരണം വ്യക്തമാക്കി സ്കലോണി

ആരാധകർ നിരാശപ്പെടേണ്ട; മെസ്സിയുടെ മനസ്സ് മാറ്റാൻ സ്കലോണി; നിർണായക നീക്കങ്ങൾ