in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ആരാധകർ നിരാശപ്പെടേണ്ട; മെസ്സിയുടെ മനസ്സ് മാറ്റാൻ സ്കലോണി; നിർണായക നീക്കങ്ങൾ

യൂറോപ്പ് വിട്ട് മേജർ ലീഗ് സോക്കറിൽ മോശം ഫോമിലുള്ള ഇന്റർ മിയാമിയിലേക്ക് പോയത് തന്നെ ആരാധകരിൽ പലർക്കും നിരാശയുണ്ടാക്കിയിരുന്നു. അതിനിടയിലാണ് അടുത്ത ലോകകപ്പിനുണ്ടാവില്ല എന്ന മെസിയുടെ പ്രസ്താവന ആരാധകരിൽ കൂടുതൽ നിരാശയുണ്ടാക്കിയത്.

കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി ദേശീയ കുപ്പായത്തിൽ നിന്നുള്ള തന്റെ വിരമിക്കലിനെ പറ്റി സൂചന നൽകുന്ന ഒരു പ്രസ്താവന നടത്തിയത്. അടുത്ത ലോകകപ്പ് കളിക്കാനില്ലെന്നും അടുത്ത ലോകകപ്പ് ഗ്യാലറിയിൽ നിന്നും വീക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു മെസ്സിയുടെ വാക്കുകൾ.

മെസ്സിയുടെ ഈ പ്രസ്താവന ആരാധകർക്ക് നിരാശനായാണ്‌ നൽകിയത്. യൂറോപ്പ് വിട്ട് മേജർ ലീഗ് സോക്കറിൽ മോശം ഫോമിലുള്ള ഇന്റർ മിയാമിയിലേക്ക് പോയത് തന്നെ ആരാധകരിൽ പലർക്കും നിരാശയുണ്ടാക്കിയിരുന്നു. അതിനിടയിലാണ് അടുത്ത ലോകകപ്പിനുണ്ടാവില്ല എന്ന മെസിയുടെ പ്രസ്താവന ആരാധകരിൽ കൂടുതൽ നിരാശയുണ്ടാക്കിയത്.

എന്നാൽ അടുത്ത ലോകകപ്പിലും മെസ്സി കളിക്കണമെന്ന് സഹതാരങ്ങളും പരിശീലകനും അർജന്റീന ഫുട്ബോൾ അസോസിയേഷനും അതിയായി ആഗ്രഹിക്കുന്നുണ്ട്. അതിനാൽ അടുത്ത ലോകകപ്പിനുണ്ടാവില്ല എന്ന മെസ്സിയുടെ തീരുമാനം മാറ്റാൻ ചരട് വലികൾ നടക്കുന്നുണ്ട്.

അർജന്റീന പരിശീലകൻ സ്കലോണി മുഖേന അടുത്ത ലോകകപ്പിൽ ഉണ്ടാവില്ലെന്ന മെസ്സിയുടെ തീരുമാനം മാറ്റാനുള്ള ആദ്യഘട്ട നീക്കങ്ങൾ നടക്കുകയാണ്. അടുത്ത ലോകകപ്പിന് ഇനിയും വർഷങ്ങൾ ബാക്കി നിൽക്കെ മെസിയുടെ മനസ് മാറ്റാനും മാറാനും ഇനിയും സമയമുണ്ട്. എങ്കിലും സ്കലോണി മെസിയെ തന്റെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ ഇപ്പഴേ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.

മെസ്സിയുമായി താൻ സംസാരിച്ചെന്ന സൂചന നൽകുന്ന ഒരു പ്രസ്താവനയും സ്‌കലോണി നടത്തിയിരുന്നു. അടുത്ത ലോകകപ്പിനായി ഇനിയും സമയമുണ്ടെന്നും അതിന് മുമ്പ് എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല എന്നായിരുന്നു സ്കലോണിയുടെ വാക്കുകൾ.

ആഴ്ചകൾക്ക് ശേഷം വീണ്ടുമൊരു സൈനിങ്‌ നടത്തി ബ്ലാസ്റ്റേഴ്‌സ്

ബാഴ്സലോണയുടെ മുൻ സൂപ്പർ താരം ഗോകുലം കേരളയിൽ?