in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അർജന്റീനയല്ല; ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള രണ്ട് ടീമുകളെ പ്രവചിച്ച് ലയണൽ മെസ്സി

ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കുന്ന ടീമാണ് ലയണൽ മെസ്സിയുടെ അർജന്റീന. ഒരു പക്ഷെ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. അതിനാൽ തന്നെ മെസ്സിപ്പട ഖത്തറിൽ കിരീടം ഉയർത്തണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്.

അർജന്റീന കിരീടം ഉയർത്തണമെന്ന് പലരും ആഗ്രഹിക്കുമ്പോഴാണ് ലോകകപ്പ് ഫേവറീറ്റുകളെ പ്രവചിച്ച് ലയണൽ മെസ്സി രംഗത്ത് എത്തിയിരിക്കുന്നത്.

ഖത്തറിലെ കിരീടഫേവറീറ്റുകൾ ബ്രസീലും ഫ്രാൻസുമാണ് എന്നാണ് മെസ്സി പറഞ്ഞിരിക്കുന്നത്. ഫ്രാൻസ് കഴിഞ്ഞ യൂറോ കപ്പിൽ മോശം പ്രകടനമാണ് നടത്തിയതെങ്കിലും അവർക്ക് മികച്ച പരിശീലകനുണ്ടെന്നും മികച്ച താരങ്ങളുണ്ടെന്നും മെസ്സി പറഞ്ഞു.

അഞ്ച് തവണ ലോകകിരീടം ഉയർത്തിയ ബ്രസീൽ ഇത്തവണയും കിരീടം നേടാൻ കെൽപ്പുള്ള ടീമാണെന്നും താരസമ്പന്നമാണ് അവരുടെ ടീമെന്നും മെസ്സി പറഞ്ഞു.

ബ്രസീലിനെയും ഫ്രാൻസിനെയും കിരീടഫേവറീറ്റുകളായി പ്രവചിച്ച മെസി അർജന്റീനയെ കിരീട ഫേവറീറ്റുകളായി പ്രവചിച്ചില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഒരു പക്ഷെ സ്വന്തം ടീമിന് സമ്മർദ്ദം നൽകാതിരിക്കാനാവാം മെസ്സി അർജന്റീനയുടെ പേര് പ്രതിപാദിക്കാത്തത്.

പ്രതിസന്ധികൾ അവസാനിക്കുന്നില്ല; എംവിഡി നോട്ടീസിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു നോട്ടീസ് കൂടി

ബ്ലാസ്റ്റേഴ്‌സിന്റെ ശത്രുക്കൾ ബംഗളൂരുവോ,എടികെയോ ഒന്നുമല്ല; ശത്രുക്കൾ അകത്ത് തന്നെയുണ്ട്