in , , ,

AngryAngry LOVELOVE CryCry LOLLOL OMGOMG

പ്രതിസന്ധികൾ അവസാനിക്കുന്നില്ല; എംവിഡി നോട്ടീസിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു നോട്ടീസ് കൂടി

നോട്ടീസിന്റെ രൂപത്തിലെത്തുന്ന തിരിച്ചടികൾ ബ്ലാസ്റ്റേഴ്‌സിന് അവസാനിക്കുന്നില്ല. നേരത്തെ എംവിഡിയുടെ നോട്ടീസ് കിട്ടിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾ കൊച്ചി കോർപറേ ഷന്റെ വകയും നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

നോട്ടീസിന്റെ രൂപത്തിലെത്തുന്ന തിരിച്ചടികൾ ബ്ലാസ്റ്റേഴ്‌സിന് അവസാനിക്കുന്നില്ല. നേരത്തെ എംവിഡിയുടെ നോട്ടീസ് കിട്ടിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോൾ കൊച്ചി കോർപറേഷന്റെ വകയും നോട്ടീസ് ലഭിച്ചിരിക്കുകയാണ്.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്ക് വിനോദ നികുതി നൽകണമെന്നാവശ്യപ്പെട്ടാണ് കൊച്ചി കോർപറേഷൻ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് നോട്ടീസ് നൽകിയത്.

സമാന ആവശ്യം ഉന്നയിച്ച് സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയും കത്ത് നൽകിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ചില വ്യക്തികളും ചില സംഘടനകളും നടത്തിയ ഗൂഡനീക്കമാണ് ഇത്തരത്തിൽ നോട്ടീസിന്റെ രൂപത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികൾ നൽകുന്നത് എന്ന ആരോപണം കൂടിയുണ്ട്.

അതേ സമയം, കഴിഞ്ഞ ശനിയാഴ്ച്ചയാണ് എംവിഡി കേരളാ ബ്ലാസ്റ്റേഴ്‌സിന് നോട്ടീസ് നൽകിയത്. ബസ്സിന്റെ ലാമിനേഷനുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയിട്ടും ബ്ലാസ്റ്റേഴ്‌സ് ബസ് സർവീസ് നടത്തിയാൽ ബസ്സ്‌ എംവിഡി പിടിച്ചെടുക്കാനുള്ള സാധ്യതകൾ വരെയുണ്ട്.

എന്നാൽ ഈ വിഷയത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മറ്റ്‌ നിയമനീക്കങ്ങൾ നടത്താനുള്ള സാധ്യതകളുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിടാതെ എംവിഡി; നിയമനീക്കത്തിന് ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

അർജന്റീനയല്ല; ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള രണ്ട് ടീമുകളെ പ്രവചിച്ച് ലയണൽ മെസ്സി