in , ,

LOVELOVE

ഖത്തറിലെ മികച്ച യുവതാരങ്ങൾ

ആരെല്ലാമാകും ലോകത്തിന്റെ ഹൃദയ തുടിപ്പുകളെ നിയന്ത്രിച്ച് ഖത്തറിൽ പന്ത് തട്ടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം.മെസിയും ക്രിസ്റ്റിയാനോയുമെല്ലാം തങ്ങളുടെ അവസാന ലോകകപ്പിന് ഇറങ്ങുമ്ബോൾ ഈ ലോകകപ്പിലൂടെ ശ്രദ്ധ പിടിക്കാൻ ഒരുപിടി യുവതാരങ്ങളും ഇറങ്ങുന്നുണ്ട്. ഖത്തറിൽ നോട്ടമിട്ട് വെക്കേണ്ട യുവതാരങ്ങൾ ഇവരാണ്…

ആരെല്ലാമാകും ലോകത്തിന്റെ ഹൃദയ തുടിപ്പുകളെ നിയന്ത്രിച്ച് ഖത്തറിൽ പന്ത് തട്ടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം.മെസിയും ക്രിസ്റ്റിയാനോയുമെല്ലാം തങ്ങളുടെ അവസാന ലോകകപ്പിന് ഇറങ്ങുമ്ബോൾ ഈ ലോകകപ്പിലൂടെ ശ്രദ്ധ പിടിക്കാൻ ഒരുപിടി യുവതാരങ്ങളും ഇറങ്ങുന്നുണ്ട്. ഖത്തറിൽ നോട്ടമിട്ട് വെക്കേണ്ട യുവതാരങ്ങൾ ഇവരാണ്…

ജമാൽ മുസിയാല

ജർമനിയുടെ ഭാവി താരം എന്ന സൂചനകൾ ജമാൽ മുസിയാല എന്ന 19കാരൻ നൽകി കഴിഞ്ഞു. ഈ സീസണിൽ ബയേണിനായി ആദ്യ
9 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളും നാല്അസിസ്റ്റും നേടിയാണ് താരം ഖത്തറിലേക്ക് എത്തുന്നത്.
19 വയസിൽ കളി മനസിലാക്കുന്നതിൽ താരത്തിനുള്ള കഴിവും അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മികവുമാണ് ജമാൽ മുസിയാലയിലേക്ക് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ എത്തിക്കുന്നത്.

പെഡ്രി17-ാം വയസിൽ തന്നെ ബാഴ്സയ്ക്കായി മികവ് കാണിച്ച താരം ഇന്ന് ക്ലബിന്റെ പ്രധാന കളിക്കാരിലൊരാളാണ്. കഴിഞ്ഞ സീസണിൽ 73 മത്സരങ്ങളിലാണ് പെഡ്രി പന്ത് തട്ടിയത്. യൂറോ 2020ൽ സ്പെയിനിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി പെഡ്രി സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ഒളിംപിക്സിലും സ്പെയ്നിനായി പെഡ്രി ബൂട്ടണിഞ്ഞു. മനോഹര പാസുകളിലൂടെ കളി നിയന്ത്രിച്ച് പെഡ്രി ഖത്തർ ലോകകപ്പിലെ മികച്ച യുവതാരമാവും എന്ന വിലയിരുത്തലുകൾ ശക്തമാണ്.

ഗവി


സ്പെയ്നിന് വേണ്ടി കളിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗവി. പന്ത് കൈവശം കിട്ടുന്നതിനാൽ ഗവിയുടെ ഭാഗത്ത് നിന്ന് പ്രസ്സിങ് ഗെയിം ആണ് ശ്രദ്ധേയം . 17-ാം വയസിൽ തന്നെ താരമായി മാറിയ ഗവി നേഷൻസ് ലീഗിൽ സ്പെയ്നിന് വേണ്ടി ഏറ്റവും കൂടതൽ സമയം ഗ്രൗണ്ടിൽ കളിച്ച രണ്ടാമത്തെ താരമാണ്. ഗോൾ കീപ്പർ ഉനൈ സിമോൺ മാത്രമാണ് ഒന്നാമത് നിൽക്കുന്നത്. സ്പെയ്നിന്റെ ഗോൾഡൻ കിഡ് എന്ന വിശേഷണം സ്വന്തമാക്കിയ ഗവിക്ക് ഖത്തറിൽ
പ്രതീക്ഷയ്ക്കൊത്ത് ഉയരാനായേക്കും.

ജൂഡ് ബെല്ലിങ്ഹാം

പ്രായം 19 ആണെങ്കിലും മധ്യനിരയിൽ പരിചയസമ്ബത്ത് നിറഞ്ഞ താരത്തെ പോലെയാണ് ഇംഗ്ലണ്ട് താരത്തിന്റെ കളി. യൂറോപ്യൻ ക്ലബുകളിൽ പലതും ജൂഡ് ബെല്ലിങ്ഹാമിനെ നോട്ടമിട്ട് കഴിഞ്ഞു. നാല് ചാമ്ബ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ബെല്ലിങ്ഹാം നേടിക്കഴിഞ്ഞത്. ഡൈനാമിക് മിഡ്ഫീൽഡറായ ബെല്ലിങ്ഹാമിനെ ഏത് പ്രതിരോധ നിരയിലും തുളച്ച് കയറാനാവും.

അൽഫോൺസോ ഡാവിസ്

കാനഡ ലോകകപ്പിന് എത്തുമ്ബോൾ പ്രതീക്ഷ നൽകുന്ന താരമാണ് അൽഫോൺസോ ഡാവിസ്. ചാമ്ബ്യൻസ് ലീഗ് കിരീടത്തിൽ ബയേണിനൊപ്പം നിന്ന് അൽഫോൺസോ മുത്തമിട്ടപ്പോൾ ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ കാനഡ താരമായി അൽഫോൺസോ. 36 വർഷത്തിന് ശേഷം ആദ്യമായി കാനഡ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ യോഗ്യതാ മത്സരങ്ങൾ നിർണായകമായിരുന്നു താരത്തിന്റെ പ്രകടനം. ബെൽജിയം, ക്രൊയേഷ്യ, മൊറാക്കോ എന്നിവർ ഉൾപെട്ട ഗ്രൂപിൽ നിന്ന് കാനഡയ്ക്ക് പ്രീക്വാർട്ടറിലേക്ക് എത്തണം എങ്കിൽ അൽഫോൺസോയുടെ പ്രകടനം നിർണായകമാവും.

റോഡ്രിഗോ

ചാമ്ബ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 18 ാം വയസിലായിരുന്നു ഈ നേട്ടം. 2022ലേക്ക് എത്തുമ്ബോൾ റയൽ മാഡ്രിഡിന്റെ പ്രധാന താരമായി ബ്രസീൽ താരം മാറി കഴിഞ്ഞു. ചെൽസിക്കെതിരെ കഴിഞ്ഞ ചാമ്ബ്യൻസ് ലീഗ് ക്വാർട്ടറിൽ എക്സ്ട്രാ ടൈമിൽ വന്ന റോഡ്രിഗോയുടെ ഗോൾ ആരാധകർക്ക് മറക്കാനാവില്ല. കഴിവും വേഗയതുമുള്ള വിങ്ങർ ഖത്തറിൽ ബ്രസീലിനായി ഗോൾ വല കുലുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിനീഷ്യസ് ജൂനിയർ

ലോകത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാൾ എന്ന പേര് സ്വന്തമാക്കിയാണ് വിനീഷ്യസ് ജൂനിയറിന്റെ കളി. 2022ലെ ചാമ്ബ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ കിരീടം ചൂടിയപ്പോൾ വിജയ ഗോൾ വന്നത് ഈ ബ്രസീലിയൻ വിങ്ങറിൽ നിന്നാണ്.

ഒറെലിയൻ ചൗമെനി

മൊണാക്കോയിൽ നിന്ന് ഒറെലിയൻ ചൗമെനിയെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് കഴിഞ്ഞ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യംസ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം ഇറങ്ങിയത്. പിഎസ്ജി, ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ക്ലബുകളെ മറികടന്നാണ് 22കാരനായ ഡിഫൻസീവ് മിഡ്ഫീൽഡറെ റയൽ ടീമിലെത്തിച്ചത്.

ഗോൾഡൻ ബൂട്ട് റേസിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ, ക്ലീറ്റൻ ലീഡ് ചെയ്യുന്നു?

ആ ബോൾ ലൈൻ കടന്നോ? ജർമനിയുടെ പുറത്താകലിന് കാരണം വിവാദ ഗോളോ?