in , ,

OMGOMG LOVELOVE LOLLOL AngryAngry CryCry

ഒന്നോ റണ്ടോ അല്ല; ഒറ്റ ദിവസം കൊണ്ട് ക്ലബ്‌ വിട്ടത് ആറ് താരങ്ങൾ.. വമ്പൻ നീക്കങ്ങളുമായി ഐഎസ്എൽ വമ്പന്മാർ…

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ വമ്പൻ ട്രാൻസ്ഫർ നീക്കങ്ങളാണ് ഓരോ ഐഎസ്എൽ ക്ലബും നടത്തുന്നത്. ഇപ്പോളിത ഒഡിഷ എഫ്സി വമ്പൻ മാറ്റങ്ങൾ നടത്തിയിരിക്കുകയാണ്.

ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഒഡിഷ വിട്ടത് ആറ് താരങ്ങളാണ്. ലാൽത്തുഅമ്മാവിയ റാൾട്ടെ, പ്രഞ്ജൽ ഭൂമിജ്, അനികേത് ജാദവ്, മൈക്കൽ സൂസൈരാജ്, വിഘ്നേഷ് ദക്ഷിണാമൂർത്തി, വിദേശ താരം സൈ ഗോദാർഡ് എന്നിവരാണ് നിലവിൽ ക്ലബ്‌ വിട്ടിരിക്കുന്നത്.

ഇവരെല്ലാം ഇനി ഏത് ക്ലബ്ബിലേക്കാണ് ചേക്കേറുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. താരങ്ങളുടെ വരാൻ പോവുന്ന കരിയറിന് എല്ലാവിധ ആശംസകളും ക്ലബ്ബ് നേർന്നു.

എന്തിരുന്നാലും സെർജയൊ ലോബെറൊയും ഒഡിഷ എഫ്സിയും അടുത്ത സീസണിലേക്ക് രണ്ടും കൽപ്പിച്ച് തന്നെയാണ് വരുന്നത്. നിലവിൽ ഒഡിഷയിക്ക് വമ്പൻ താരങ്ങൾ വരുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഒഡിഷയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതായിരിക്കും.

നോഹ് സദോയി മാത്രമല്ല, ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്??

പണി തുടങ്ങി; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് ഇന്ന് എന്ന് സൂചന