in ,

LOVELOVE

പക വീട്ടാനുള്ളതാണ്?ബാംഗ്ലൂരുവിനെതിരെ മനോഹരമായി ഒഡിഷ അത് പൂർത്തിയാക്കി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മിന്നുന്ന തുടക്കവുമായി ജോസപ് ഗോമ്പോവെന്ന സ്പാനിഷ് പരിശീലകന് കീഴിൽ സ്വപ്നസമാനമായി കുതിക്കുകയാണ് ഒഡിഷ എഫ്സി. ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം വിജയിച്ചതോടെ ലീഗ് ടേബിളിൽ ഒന്നാമതാണ് ഒഡിഷ എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മിന്നുന്ന തുടക്കവുമായി ജോസപ് ഗോമ്പോവെന്ന സ്പാനിഷ് പരിശീലകന് കീഴിൽ സ്വപ്നസമാനമായി കുതിക്കുകയാണ് ഒഡിഷ എഫ്സി. ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം വിജയിച്ചതോടെ ലീഗ് ടേബിളിൽ ഒന്നാമതാണ് ഒഡിഷ എഫ്സി.

ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ തങ്ങളെ സീസണിലെ ഡ്യൂറണ്ട് കപ്പിൽ നിന്നും പുറത്താക്കിയ നിലവിലെ ഡ്യൂറണ്ട് കപ്പ്‌ ജേതാക്കളായ ബാംഗ്ലൂരു എഫ്സിയെയാണ് പ്രതികാരമെന്നോണം ഒഡിഷ തോൽപ്പിച്ചത്.

തങ്ങളെ ഡ്യൂraണ്ട് കപ്പിൽ നിന്നും പുറത്താക്കിയ ബാംഗ്ലൂരുവിനെ തോൽപ്പിക്കണമെന്ന് മത്സരത്തിന് മുൻപ് നടന്ന പ്രെസ്സ് കോൺഫെറെൻസിൽ തന്നെ ഒഡിഷ എഫ്സി പരിശീലകൻ സൂചിപ്പിച്ചിരുന്നു. ഇതോടെ സൂപ്പർ താരനിരയുമായെത്തിയ ബാംഗ്ലൂരുവിന് തുടർച്ചയായ രണ്ടാം തോൽവിയാണിത്.

ഇന്ന് നടന്ന മത്സരത്തിൽ ബാംഗ്ലൂരു എഫ്സിക്കെതിരെ ആക്രമണം അഴിച്ചുവിട്ട ഒഡിഷ എഫ്സി ആദ്യ പകുതിയുടെ 33-മിനിറ്റിൽ ഇന്ത്യൻ മുന്നേറ്റനിര താരം നന്ദകുമാർ ശേഖർ നേടുന്ന ഏകഗോളിലാണ് ഹോം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കുന്നത്. പിന്നീട് രണ്ടാം പകുതിയിലും ഈ ലീഡ് നിലനിർത്താൻ ജോസപ് ഗോമ്പോവിന്റെ ടീമിന് കഴിഞ്ഞതോടെ മൂന്നു പോയന്റുകൾ നേടി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു .

നാല് മത്സരങ്ങളിൽ നിന്ന് 9 പോയന്റുമായി ഒഡിഷ എഫ്സി ഒന്നാം സ്ഥാനത്താണ്. അതേസമയം ഇന്നത്തെ മത്സരം പരാജയപ്പെട്ടതോടെ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയന്റുള്ള ബാംഗ്ലൂരു എഫ്സി ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണുള്ളത്. നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് vs മുംബൈ സിറ്റി എഫ്സിയെ നേരിടും.

indian super league

കഴിഞ്ഞുപോയത് മറന്നേക്കൂ.. ഇപ്രാവശ്യം ഇത് വിത്യസ്തമാണ് – ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊച്ചി മുതൽ കൊൽക്കത്ത ഡെർബി വരെ..ഈയാഴ്ചയിലെ ശ്രേദ്ദേയമായ നിമിഷങ്ങൾ ഇതാ