in ,

LOVELOVE

കഴിഞ്ഞുപോയത് മറന്നേക്കൂ.. ഇപ്രാവശ്യം ഇത് വിത്യസ്തമാണ് – ബ്ലാസ്റ്റേഴ്‌സ് കോച്ച്

നാളെ മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് കഴിഞ്ഞ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തനിക്കു കീഴിൽ നടത്തിയ മുംബൈ സിറ്റി എഫ്സിക്കെതിരായ പ്രകടനം കഴിഞ്ഞുപോയ കാര്യമാണെന്നും, ഇപ്പോഴുള്ള നിമിഷങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇവാൻ ഓർമ്മിപ്പിച്ചത്.

മുംബൈ സിറ്റി എഫ്സിക്കെതിരായ ഇതിന് മുൻപത്തെ മത്സരങ്ങളുടെ റിസൾട്ടുകൾ നോക്കി ഇത്തവണ അവരെ നേരിടുന്നതിൽ വലിയ പ്രാധാന്യമില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

നാളെ മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് കഴിഞ്ഞ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തനിക്കു കീഴിൽ നടത്തിയ മുംബൈ സിറ്റി എഫ്സിക്കെതിരായ പ്രകടനം കഴിഞ്ഞുപോയ കാര്യമാണെന്നും, ഇപ്പോഴുള്ള നിമിഷങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇവാൻ ഓർമ്മിപ്പിച്ചത്.

“കഴിഞ്ഞ വർഷം അവർക്കെതിരെ രണ്ട് മികച്ച മത്സരങ്ങൾ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ഈ വർഷം ഇത് തികച്ചും വ്യത്യസ്തമാണ്, കാരണം കഴിഞ്ഞ വർഷത്തെക്കുറിച്ച് പറയുമ്പോൾ അത് കഴിഞ്ഞുപോയ കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ നിമിഷം അത് ഏറ്റവും പ്രധാനപ്പെട്ടതാണ്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

അതേസമയം നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

kerala blasters

അവർ ശക്തമായ ടീമാണ്, മികച്ച താരങ്ങളുണ്ട് അവർക്ക് – എതിരാളിയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു

പക വീട്ടാനുള്ളതാണ്?ബാംഗ്ലൂരുവിനെതിരെ മനോഹരമായി ഒഡിഷ അത് പൂർത്തിയാക്കി