in ,

LOVELOVE

അവർ ശക്തമായ ടീമാണ്, മികച്ച താരങ്ങളുണ്ട് അവർക്ക് – എതിരാളിയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് സംസാരിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ നാലാമത്തെ മത്സരവും മൂന്നാമത്തെ ഹോം മത്സരവും നാളെ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറാൻ ഒരുങ്ങവേ എതിരാളികളായ മുംബൈ സിറ്റി എഫ്സിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ നാലാമത്തെ മത്സരവും മൂന്നാമത്തെ ഹോം മത്സരവും നാളെ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറാൻ ഒരുങ്ങവേ എതിരാളികളായ മുംബൈ സിറ്റി എഫ്സിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

മുൻവർഷങ്ങളിലേത് പോലെ ഇത്തവണയും മുംബൈ സിറ്റി എഫ്സി കിരീടം നേടാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലുള്ള ടീമാണെന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ, ശക്തമായ ടീമുകൾക്കെതിരെ മത്സരിക്കാൻ ആഗ്രഹിക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് എന്നും കൂട്ടിച്ചേർത്തു.

“മുൻപത്തെ വർഷങ്ങളിൽ എല്ലായിപ്പോഴും മുംബൈ സിറ്റി എഫ്സി കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഏറ്റവും മുന്നിലുണ്ടായ ടീമാണ്. അതിനാൽ എല്ലായിപ്പോഴും അവർ വ്യക്തമായ ഒരു കാഴ്ചപ്പാടോടെയാണ് വരുന്നത്, എല്ലാ മത്സരങ്ങളിലും വിജയിക്കാൻ അവർ ആഗ്രഹിക്കുന്നു, കിരീടം നേടാൻ വേണ്ടി പോരാടാനും അവർ ആഗ്രഹിക്കുന്നുണ്ട്.”

“ശക്തമായ ടീമിനെതിരെ മത്സരിക്കാൻ ആഗ്രഹിക്കുന്ന ടീമാണ് ഞങ്ങളുടേത്. അവർക്ക് മികച്ച ഒരു ടീമുണ്ട്,മികച്ച താരങ്ങളുണ്ട്, പക്ഷെ കൂട്ടായി ചെയുന്ന സ്പോർട്സ് രംഗത്ത് ഒരുപാട് വിശദാംശങ്ങളുണ്ട്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

അതേസമയം നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

Kerala blasters

“അൽവരോയും ഡയസും പോയി, ഇപ്പോൾ അവർക്ക് പകരക്കാരുണ്ട്” – ലൂണ

കഴിഞ്ഞുപോയത് മറന്നേക്കൂ.. ഇപ്രാവശ്യം ഇത് വിത്യസ്തമാണ് – ബ്ലാസ്റ്റേഴ്‌സ് കോച്ച്